വിജയ് കമ്പൈയിന്‍സിന്റെ ബാനറില്‍ എസ്.സി. പിള്ള നിര്‍മിക്കുന്ന ചിത്രമാണ് റേഡിയോ. ഉമ്മര്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന റേഡിയോയില്‍ നിഷാന്‍, ഇനിയ, സരയൂ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. []
പാസഞ്ചര്‍ എന്ന ചിത്രത്തിന് ശേഷം എസ്.പി പിള്ള നിര്‍മിക്കുന്ന ചിത്രമാണ് ഇത്. നഗരത്തിലെ സാധാരണ കുടുംബത്തിലെ പെണ്‍കുട്ടിയായ ശ്വേതയിലൂടെയാണ് റേഡിയോ മുന്നോട്ട് പോകുന്നത്. കുടുംബത്തിനോടുള്ള ഉത്തരവാദിത്തവും അതിലേറെ സ്വപ്‌നങ്ങളുമുള്ള സ്ത്രീകളുടെ കഥ.
സ്ത്രീയും പുരുഷനും സംയുക്തമായി പങ്കെടുക്കുന്ന പ്രവര്‍ത്തിയില്‍ സ്ത്രീ മാത്രം ക്രൂശിക്കപ്പെടുകയും പുരുഷന്‍ ന്യായീകരിക്കപ്പെടുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ എന്തുകൊണ്ട് ഇങ്ങനെയെന്ന ചര്‍ച്ചയ്ക്ക് ഈ റേഡിയോ തുടക്കം കുറിക്കുന്നു.
ഇനിയ ശ്വേതയായി പ്രത്യക്ഷപ്പെടുന്നു. എം.എന്‍. ശ്രീധരന്‍ എഴുതിയ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് നിസാം റാവുത്തര്‍ ആണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകരുന്നത് മോഹന്‍ സിത്താരയാണ്.
തലൈവാസല്‍ വിജയ്, ശ്രീജിത് വിജയ്, സുരാജ് വെഞ്ഞാറമൂട്, അശോകന്‍, ഇര്‍ഷാദ്, ഹരിശ്രീ അശോകന്‍, ജയകൃഷ്ണന്‍, മണിയന്‍ പിള്ള രാജു, കൊച്ചുപ്രേമന്‍, നാരായണന്‍കുട്ടി, കലാഭവന്‍ റഹ്മാന്‍, ശിവജി ഗുരുവായൂര്‍, ശരണ്‍, ഗീഥാ സലാം, കല്‍പ്പന, തെസ്‌നിഖാന്‍, കലാരഞ്ജിനി, ശോഭാ മോഹന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.