| Wednesday, 12th December 2012, 11:42 am

നയനത്തിലൂടെ അനുപം ഖേര്‍ വീണ്ടും മലയാളത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബോളിവുഡ് ചലച്ചിത്രതാരം അനുപം ഖേര്‍ വീണ്ടും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വീണ്ടും മലയാള സിനിമയിലെത്തുന്നു.

സൂര്യരേഖയുടെ ബാനറില്‍ കെ.എന്‍ ശശിധരന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന നയന എന്ന ചിത്രത്തിലാണ് അനുപം ഖേര്‍ വീണ്ടുമെത്തുന്നത്.[]

പ്രണയത്തിലൂടെ മലയാളികളുടെ പ്രിയനടനായി മാറിയ താരമാണ് അനുപം ഖേര്‍. അദ്ദേഹത്തിന് ഒട്ടേറെ അഭിനന്ദനങ്ങള്‍ വാങ്ങിക്കൊടുത്ത ചിത്രമായിരുന്നു ബ്ലെസിയുടെ സംവിധാനത്തില്‍ ഒരുക്കിയ പ്രണയം.

നയന എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു അമ്പാട്ട് നിര്‍വഹിക്കുന്നു. ഇന്നസെന്റ്, മുകില്‍, സിദ്ധിഖ്, ജിമി, ബേബി അനിഘ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ഗാനങ്ങള്‍ കെ.എന്‍ ശശിധരന്‍, സംഗീതം – മോഹന്‍ സിത്താര, ആലാപനം – ജാസി ഗിഫ്റ്റ്, ചിത്രം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സന്തോഷ് ചിറമാട്ടേല്‍.

അക്കരെ, കാണാതായ പെണ്‍കുട്ടി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കെ.എന്‍ ശശിധരന്‍ നിരവധി പരസ്യചിത്രങ്ങളും ഡോക്യുമെന്ററികളും ഒരുക്കിയിട്ടുണ്ട്. ചിത്രീകരണം ഉടന്‍ ആരംഭിക്കുന്ന നയനയുടെ പ്രാരംഭനടപടികള്‍ പൂര്‍ത്തിയാവുന്നു.

Latest Stories

We use cookies to give you the best possible experience. Learn more