ആല്‍ബം ഗാനങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടന്‍ അന്‍വര്‍ ഷെരീഷ് ബെന്‍, സലാല മൊബൈല്‍സ്, മെക്സിക്കന്‍ അപാരത, വടക്കന്‍ സെല്‍ഫി തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെയും ശ്രദ്ധേയനാണ്. വ്യത്യസ്ത റോളുകളിലെത്തി പ്രേക്ഷകരുടെ ഇടയിലേക്കിറങ്ങിയ താരം ടൊവിനോ തോമസ് നായകനാകുന്ന ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ വീണ്ടുമെത്തുകയാണ്. സിനിമയിലേക്കുള്ള തന്റെ വരവും ലൂക്കയുടെ വിശേഷങ്ങളും അന്‍വര്‍ ഡൂള്‍ ന്യൂസിനോട് പങ്ക് വെക്കുന്നു
‘ലൂക്ക’യിലേക്ക് എത്തിയത് എങ്ങനെയായിരുന്നു?
ലൂക്ക തുടങ്ങുന്നതിന്റെ ഒന്നരമാസം മുന്‍പാണ് ജാലിയന്‍ വാലാബാഗ് കംപ്ലീറ്റ് ആവുന്നത്. അവസാന ഘട്ടത്തിലായിരുന്നു ലൂക്കയിലേക്കുള്ള എന്‍ട്രി.പ്രെഡക്ഷന്‍ കമ്പനി സൂഹൃത്തുക്കളുടെതാണ്. ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ലൂക്ക നിര്‍മിച്ചിരിക്കുന്നത്. പ്രിന്‍സ് ഹുസൈന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. പ്രിന്‍സാണ് എന്നെ ഒരു ഇടവളക്ക് ശേഷം ലൂക്കയിലൂടെയും ജാലിയന്‍വാലാബാഗിലൂടെയും വീണ്ടും സിനിമയിലേക്ക് എത്തിച്ചത്. എന്നില്‍ എന്നേക്കാള്‍ കോണ്‍ഫിഡന്‍സ് പ്രിന്‍സ് ഹുസൈന് ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്. നല്ല സപ്പോര്‍ട്ട് ആയിരുന്നുആദ്യം മുതലേ സിനിമക്ക് പുറകെയുണ്ടെങ്കിലും ഇതില്‍ അഭിനയിക്കും എന്ന് കരുതിയിരുന്നില്ല.
ലൂക്കയിലെ കഥാപാത്രം?
ലൂക്കയില്‍ ഒരു പൊലീസ് വേഷത്തിലാണ് എത്തുന്നത്. വളരെ എക്‌സൈറ്റഡ് ആണ്. ഇതുവരെയും എന്റെ ഗെറ്റ്അപ്പ് കണ്ടിട്ട് ആരും ഒരു പൊലീസുകാരനെ പോലെയുണ്ടെന്ന് പറഞ്ഞിട്ടില്ല. കഥാപാത്രത്തിന് വേണ്ടി നല്ല തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. കുറഞ്ഞ കാലയളവിലാണ് അതിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തിയത്.
മെക്‌സിക്കന്‍ അപാരതയിലും സലാല മൊബൈല്‍സിലും ഗോദയിലും ഇപ്പോള്‍ ലൂക്കയിലും തികച്ചും വ്യത്യസ്ത വേഷങ്ങളിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്? അതിനെ എങ്ങനെ നോക്കി കാണുന്നു?
സിനിമയില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാനാണ് താല്‍പര്യം.ജാലിയന്‍ വാലാബാഗില്‍ ഒരു നെഗറ്റീവ് റോളിലാണ് എത്തുന്നത്. വളരെ റഫ് ആയിട്ടുള്ള ക്യാരക്ടറാണ്. സലാല മൊബൈല്‍സില്‍ വില്ലനാണെങ്കില്‍ പോലും ഫണ്ണിയായിട്ടുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. നാട്ടിന്‍ പുറത്ത് കാണുന്ന ഒരു സാധാരണ പയ്യനായിരുന്നു. ജാലിയന്‍ വാലാബാഗിലേതിന് നേരെ വിപരീതമായ കഥാപാത്രത്തെയാണ് ലൂക്കയില്‍ അവതരിപ്പിക്കുന്നത്. അലോഷി എന്ന പൊലീസ് ഓഫീസറായിട്ടാണ് എത്തുന്നത്. കുടുംബവുമായി വളരെ അറ്റാച്ചഡ് ആയിട്ടുള്ള സത്യസന്ധനായിട്ടുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ലൂക്കയില്‍ എത്തുന്നത്. അങ്ങനെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ എപ്പോഴും കിട്ടണമെന്നില്ല. ഭാഗ്യവശാല്‍ ഇതുവരെയും അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് താല്‍പര്യം. ഞാന്‍ ജനിച്ചുവളര്‍ന്ന ചുറ്റുപാടും അത്തരത്തിലുള്ളതാണ്.
ടൊവിനോയോടൊപ്പമുള്ള ഷൂട്ടിംഗ് അനുഭവം എങ്ങനെയായിരുന്നു?
ടൊവിനോ എന്റെ നല്ല സുഹൃത്താണ്. മെക്‌സിക്കന്‍ അപാരതയില്‍ ഒരുമിച്ചുണ്ടായിരുന്നു, ഗോദയില്‍ ഉണ്ടായിരുന്നു. പ്രൊഫഷണലി എടുക്കുമ്പോള്‍ പോലും ടൊവിനോയുടെ ക്യാരക്ടറില്‍ വലിയ വ്യത്യാസമൊന്നുമില്ല. ടൊവിനോയെ പ്രൊഫഷണല്‍, അല്ലെങ്കില്‍ പേര്‍സണല്‍ എന്നിങ്ങനെ രണ്ട് തരത്തില്‍ ചിന്തിച്ചിട്ട് പോലുമില്ല.
ലൂക്കയില്‍ എല്ലാവരും നമ്മുടെ അതേ പ്രായക്കാരാണ്. അതുകൊണ്ട് തന്നെ സിനിമക്ക് അതിന്റേതായ ഫ്രഷ്‌നെസ് ഉണ്ടാവും. എല്ലാവരും ഒരേ പ്രായക്കാരാവുമ്പോള്‍ എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ പറയാം. എല്ലാവരുടേയും സജഷന്‍സ് എടുക്കും. ആസ്വദിച്ച് ഫ്രണ്ടലിയായി ചെയ്ത സിനിമയാണ് ലൂക്ക.
ആല്‍ബങ്ങളിലൂടെയായിരുന്നു അന്‍വറിന്റെ തുടക്കം.അതില്‍ നിന്ന് സിനിമയിലേക്കുള്ള വഴി എങ്ങനെയായിരുന്നു?
എന്റെ ആഗ്രഹവും ലക്ഷ്യവും സിനിമ തന്നെയായിരുന്നു. ആല്‍ബം, സിനിമയിലേക്കുള്ള ഒരു ചവിട്ടുപടിയായിരുന്നു. പരസ്യചിത്രങ്ങളായിരുന്നു തുടക്കം. 60 ഓളം പരസ്യങ്ങള്‍ ചെയിതിട്ടുണ്ട്. 150 ഓളം ആല്‍ബങ്ങള്‍ ചെയ്തു. ഇപ്പോള്‍ ആല്‍ബത്തിന്റെ ട്രെന്റ് മാറി. ആല്‍ബം ചെയ്തിട്ട് എട്ട് വര്‍ഷത്തോളമായി. ആല്‍ബത്തിന് ഒരുപാട് പരിമിതികളുണ്ട്, ചിലത് ഒരു ദിവസം കൊണ്ടും പകുതി ദിവസം കൊണ്ടുമൊക്കെ ചെയ്ത് തീര്‍ക്കുന്നതാണ്.
പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് സിനിമ ആഗ്രഹവുമായി ഇറങ്ങിയതാണ്. മുന്‍പ് ജൂനിയര്‍ ആര്‍ടിസ്റ്റൊക്കയായി പോയിട്ടുണ്ട്. നമ്മള്‍ എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായിരുന്നു. പിന്നീടാണ് ആല്‍ബത്തിലേക്ക് എത്തുന്നത്. തുടക്കം സിനിമ തന്നെയായിരുന്നു. ഇതിന് പിന്നില്‍ പതിനെട്ട് വര്‍ഷത്തെ കഷ്ടപ്പാടുണ്ട്. ഇപ്പോഴും അതിന് ബ്രേക്ക് ചവിട്ടി എന്നൊന്നും പറയാന്‍ കഴിയില്ല.
ലൂക്കക്ക് ശേഷമുള്ള പ്രൊജക്ട്?
ലൂക്കക്ക് ശേഷം ജാലിയന്‍ വാലാബാഗ് ഇറങ്ങാനുണ്ട്. വളരെ പ്രതീക്ഷയുള്ള ഒരു സിനിമയാണ്. ആല്‍ഡ്രിന്‍ എന്ന ക്യാരക്ടറാണ് ചെയ്യുന്നത്.ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ റോളിലാണ് എത്തുന്നത്. മെക്‌സിക്കന്‍ അപാരതയില്‍ ക്യാമ്പസ് രാഷ്ട്രീയമായിരുന്നു. അതും ജാലിയന്‍വാലാബാഗിലെ റോളും തമ്മില്‍ വളരെ വ്യത്യാസമുണ്ട്, നല്ല അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണ് ജാലിയന്‍ വാലാബാഗില്‍. ഒരു ഗവണ്‍മെന്റ് ഹോസ്റ്റലിന്റെ കഥയാണ് സിനിമ.
സിനിമയില്‍ അഭിനയിക്കണം എന്ന ആഗ്രഹത്തിന് പിന്നില്‍?
ചേട്ടന്‍ ഒരു സിനിമാപ്രേമിയാണ്.ചേട്ടന്‍ നാട്ടിന്‍ പുറങ്ങളില്‍ നാടങ്ങള്‍ ഡയറക്ട് ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നയാളായിരുന്നു.സിനിമയില്‍ വരാന്‍ ആഗ്രഹിച്ച വ്യക്തി തന്നെയാണ്. പിന്നീട് ജീവിത പ്രാരാബ്ദങ്ങള്‍ വന്നപ്പോള്‍ ഇത് ഉപേക്ഷിച്ച് ഇപ്പോള്‍ വിദേശത്ത് ജോലി ചെയ്യുകയാണ്. ചെറുപ്പം മുതലേ എന്നെയും നാടകങ്ങള്‍ക്ക് കൊണ്ട് പോവുകയും ഞാന്‍ അഭിനയിക്കുകയും ചെയ്യാറുണ്ടായിരുന്നു. അങ്ങനെയാണ് സിനിമയിലേക്ക് വരണം എന്ന ആഗ്രഹം തുടങ്ങിയത്. ഇനിയും നല്ല വേഷങ്ങള്‍ ഒക്കെ ചെയ്യാന്‍ ആഗ്രഹം ഉണ്ട്.
DoolNews Video