| Sunday, 18th April 2021, 3:01 pm

ഖൊ ഖൊ വീണ്ടുമൊരു സ്‌പോര്‍ട്‌സ് സിനിമ

അന്ന കീർത്തി ജോർജ്

മലയാള സിനിമയിലെ ഏറ്റവും പുതിയ സ്പോര്‍ട്സ് ചിത്രമാണ് രജിഷ വിജയനും ഒരു കൂട്ടം പെണ്‍കുട്ടികളും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഖൊ ഖൊ. കേരളത്തിലെ ഉള്‍പ്രദേശത്തുള്ള ഒരു സാധാരണ സര്‍ക്കാര്‍ സ്‌കൂളിലേക്ക് ഫിസിക്കല്‍ ട്രെയ്നിംഗ് ടീച്ചറായെത്തുന്ന മരിയ ടീച്ചറും തനിക്കും സ്‌കൂളിലെ കുട്ടികള്‍ക്കും വേണ്ടി അവര്‍ ഒരു ഖൊ ഖൊ ടീം ഒരുക്കുന്നതുമാണ് സിനിമയുടെ പശ്ചാത്തലം.

ഇതിനിടയില്‍ രജിഷ അവതരിപ്പിക്കുന്ന മരിയ ടീച്ചറുടെ ജീവിതത്തില്‍ സംഭവിച്ച ചില അപ്രതീക്ഷിത സംഭവങ്ങള്‍ കഥാപരിസരമായി കടന്നുവരുന്നു.

ഒരു സ്പോര്‍ട്സ് ഡ്രാമയില്‍ നമുക്ക് പരിചയമുള്ള, കളിയിലെ ജയപരാജയങ്ങള്‍, കായികതാരങ്ങളുടെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങള്‍, സമൂഹത്തില്‍ നിന്നും അധികൃതരില്‍ നിന്നും നേരിടേണ്ടി വരുന്ന കുത്തുവാക്കുകള്‍, ‘വെറുതെ കളിച്ചുനടന്നിട്ട് എന്തിനാ ആ നേരം വല്ലതും പഠിച്ചൂടെ’ എന്ന പുച്ഛം ഇതൊക്കെ ഖൊ ഖൊയിലും വരുന്നുണ്ട്.

മലയാളത്തിലും മറ്റു ഭാഷകളിലും സ്പോര്‍ട്സ് ചിത്രങ്ങളില്‍ കാണുന്ന ഈ സ്ഥിരം ഘടകങ്ങള്‍ക്കൊപ്പം പുതുമ തോന്നുന്ന ചില സാഹചര്യങ്ങള്‍ കൂടി ഉള്‍ച്ചേര്‍ത്താണ് ഖൊ ഖൊ ഒരുക്കിയിരിക്കുന്നത്.

മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഒറ്റമുറി വെളിച്ചം, മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ കള്ളനോട്ടം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ റിജി നായരൊരുക്കിയ ഖൊ ഖൊ, കുറെ പാളിച്ചകളുണ്ടെങ്കില്‍ പോലും മലയാള സിനിമ കാണാതെ പോകരുതാത്ത ഒരു ചിത്രമാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Malayalam movie  Kho Kho review – video

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.