ഹോം, ഇന്ദ്രന്‍സ് എന്ന നായകന്റെ സിനിമ | Home Review
അന്ന കീർത്തി ജോർജ്

ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തിലിറങ്ങിയ മികച്ച ഒരു ഫീല്‍ ഗുഡ് ചിത്രമാണ് ഹോം. അതിലുപരി, കഴിഞ്ഞ കുറച്ച് നാളുകളായി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകനെ ഞെട്ടിക്കുന്ന ഇന്ദ്രന്‍സ് എന്ന നടന്‍ നായകനായെത്തി, കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്ന് കാഴ്ചവെച്ച സിനിമ കൂടിയാണ് ഹോം.

കരച്ചിലും ചിരിയും നൊസ്റ്റാള്‍ജിയയും വീടിനെപ്പറ്റിയുള്ള ഓര്‍മകളും വന്നുനിറയാതെ ഹോം കണ്ടിരിക്കാനാവില്ല. ‘ഐ ആം ഇംപെര്‍ഫെക്ട് ഇന്‍ മൈ ഹോം’ എന്ന ഈ സിനിമയിലെ ഒരു ഡയലോഗ് വീട് എന്ന സ്പേസിനെ കുറിച്ച് ഒരുപാട് പേര്‍ക്കെങ്കിലുമുള്ള അനുഭവങ്ങളും കാഴ്ചപ്പാടുകളും മെല്ലെ ഓര്‍മ്മപ്പെടുത്തുന്നതാണ്.

ഇന്നത്തെ കാലത്ത് ജനറേഷന്‍ ഗ്യാപ്പിന്റെ ഏറ്റവും വലിയ ഉദാഹരണം സ്മാര്‍ട്ഫോണുകളും സോഷ്യല്‍ മീഡിയയുമാണ്. അച്ഛനും അമ്മയും ഫോണ്‍ ഉപയോഗിക്കുന്നതും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതും പഠിപ്പിച്ചുതരാന്‍ ആവശ്യപ്പെടുമ്പോള്‍ നമ്മള്‍ അതിനോട് നടത്തുന്ന പല രീതിയിലുള്ള പ്രതികരണങ്ങള്‍ സിനിമ കാണുന്ന സമയത്ത് മനസിലെത്തും.

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.