2024ലെ ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ അവാര്‍ഡില്‍ രണ്ട് നോമിനേഷനുകള്‍ സ്വന്തമാക്കി ആടുജീവിതം. ഓസ്‌കാര്‍ ജേതാവായ സംഗീതസംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍ ‘പെരിയോനേ’ എന്ന പാട്ടിന് സോങ് – ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു.
ജിതിന്‍ രാജ് അവതരിപ്പിച്ച് എ.ആര്‍. റഹ്‌മാനും റഫീഖ് അഹമ്മദും ചേര്‍ന്നായിരുന്നു പെരിയോനെ പാട്ടിന് വരികള്‍ എഴുതിയത്. ആടുജീവിതത്തിലെ പശ്ചാത്തല സംഗീതത്തിന് എ.ആര്‍ റഹ്‌മാന്‍ സ്‌കോര്‍ ഇന്‍ഡിപെന്‍ഡന്റ് ഫിലിം വിഭാഗത്തിലും പരിഗണിക്കപ്പെട്ടു.
സിനിമ, ടിവി, വീഡിയോ ഗെയിമുകള്‍, ട്രെയ്ലറുകള്‍, പരസ്യങ്ങള്‍, ഡോക്യുമെന്ററികള്‍ ഉള്‍പ്പെടെയുള്ളവയിലെ ഒറിജിനല്‍ മ്യൂസിക്കിനെയാണ് ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ അവാര്‍ഡില്‍ (എച്ച്.എം.എം.എ) പരിഗണിക്കുന്നത്.
ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ അക്കാദമിയാണ് എച്ച്.എം.എം.എ സംഘടിപ്പിക്കുന്നത്. മൈലി സൈറസ്, എല്‍ട്ടണ്‍ ജോണ്‍, ബ്രാണ്ടി കാര്‍ലൈല്‍, ലെയ്‌നി വില്‍സണ്‍ ഉള്‍പ്പെടെയുള്ള പോപ്പ് ഐക്കണുകളും നോമിനേഷന്‍ നേടിയവരുടെ പട്ടികയിലുണ്ട്. 2024 നവംബര്‍ 20നാകും അവാര്‍ഡ് ദാനം നടക്കുക. ലോസ് ഏഞ്ചല്‍സില്‍ വെച്ചാണ് അവാര്‍ഡ് നല്‍കുക.
ആടുജീവിതം:
ഈ വര്‍ഷം തിയേറ്ററില്‍ എത്തി വലിയ വിജയമായ സിനിമയായിരുന്നു ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്ത് ഏറെ നാളത്തെ പ്രീ പ്രൊഡക്ഷന് ശേഷം തിയേറ്ററില്‍ എത്തിയ ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനായിരുന്നു നായകന്‍. മലയാളികള്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയ ആടുജീവിതം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമായിരുന്നു ഈ സിനിമ.
Content Highlight: Malayalam Movie Aadujeevitham Won Two Nominations In Hollywood Music in Media Award