ഗണേശന്‍ കാമരാജ് സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമാണ് 120 മിനിറ്റ്‌സ്. കോമഡിയും സസ്‌പെന്‍സും കൂട്ടിച്ചേര്‍ത്താണ് 120 മിനുട്ട്‌സിന്റെ കഥ മുന്നോട്ട് പോകുന്നത്.[]
തമിഴിലും കന്നഡയിലും ഏറെ ശ്രദ്ധേയമായ ചിത്രങ്ങള്‍ നിര്‍മിക്കുന്ന അറുബരേ ആര്‍ട്ട് വെന്‍ജറ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിക്കുന്ന ആദ്യ മലയാള സിനിമയാണ് 120 മിനിറ്റ്‌സ്.
നിഷാന്‍, കലാഭവന്‍ മണി, റിയാസ് ഖാന്‍, ജയപ്രകാശ്, സാദിഖ്, സഞ്ജനാ സിങ്, അഷിത എന്നിവരാണ് പ്രധാനതാരങ്ങള്‍.
ഒരു വലിയ ഗോഡൗണിനുള്ളില്‍ ഒരു സംഘം അകപ്പെടുന്നതും രക്ഷപ്പെടാനായി അവര്‍ ഒരുമിച്ച് നീങ്ങുങ്ങുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്.
ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് സംവിധായകനായ ഗണേശന്‍ കാമരാജ് തന്നെയാണ്. എ.കെ. സന്തോഷ് സംഭാഷണമെഴുതുന്നു.
മഹേഷ് കെ. ദേവ് ആണ് ക്യാമറാമാന്‍. ഗജനിയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഗണേശന്‍ കാമരാജ് പെരുശ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. കല – പി.എന്‍. ദേവ്, എഡിറ്റിങ് – രാമറാവു, ഗാനരചന – അസീസ്, സംഗീതം – കണ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്യാം.