നിരവധി മാധ്യമങ്ങളും ആയിരക്കണക്കിന് മാധ്യമ പ്രവര്‍ത്തകരും, ഈയടുത്ത കാലത്തായി ദിനം പ്രതിയെന്നോണം വര്‍ധിച്ചുകൊണ്ടേയിരിക്കുന്ന മാധ്യമ മാഷന്മാരും- ഇവരെല്ലാവരും ഉളള നാടാണ് കേരളം. എന്നിട്ടും മലയാളിക്ക് കിട്ടാതെ പോകുന്നതെന്താണെന്നോ? ഹിന്ദുത്വ ഭരണ കൂടം ഉമര്‍ ഖാലിദ് എന്ന ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തതതുപോലുള്ള സുപ്രധാനമായ ഒരു വിഷയത്തെക്കുറിച്ച് ഗൗരവപൂര്‍വമായ ഒരു രാഷ്ട്രീയ ചര്‍ച്ച അവര്‍ക്ക് മലയാളത്തില്‍ കേള്‍ക്കാന്‍ കഴിയില്ല.
അതുപോലെ സീതാറാം യെച്ചൂരിയേയും പ്രൊഫ. ജയതി ഘോഷിനേയും അപൂര്‍വാനന്ദിനേയും അതുപോലെ നിരവധി പേരെയും, ഏത് സമയവും മോദിയുടെ ഭരണ കൂടം കള്ളകേസില്‍ കുടുക്കം എന്നുള്ളകാര്യവും അത്ര പ്രധാനപ്പെട്ട വിഷയമായി കൈകാര്യം ചെയ്യാന്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് താല്‍പര്യമില്ല.
ലോക്ഡൗണ്‍ കാലത്ത് എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവെന്നതിനെ കുറിച്ചൊ, എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്നുമുള്ള കണക്കൊന്നും തങ്ങളുടെ പക്കിലില്ലെന്ന ഹിന്ദുത്വ ഭരണകൂടത്തിന്റെ ധിക്കാര പൂര്‍വമായ പ്രഖ്യാപനത്തെക്കുറിച്ചും ചര്‍ച്ചകളോ, ചിലപ്പോള്‍ വാര്‍ത്തകള്‍ തന്നെയോ ഉണ്ടാവില്ല.
അതുമാത്രമല്ല, യു.എ.പി.എയെ എതിര്‍ക്കുന്നുവെന്ന് പറയുകയും ആ നിയമം റദ്ദാക്കിയ കേസുകളിലെ കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്യുന്ന, കേരളത്തിലെ തന്നെ സര്‍ക്കാരിന്റെ ‘വൈരുദ്ധ്യാത്മക’ പരിപാടിയെയും കുറിച്ചും പറയില്ല. കക്ഷി രാഷ്ട്രീയത്തിന്റെ അധികാര തര്‍ക്കങ്ങള്‍ക്കുള്ളില്‍ മലയാളത്തിന്റെ മാധ്യമ ചര്‍ച്ചകളെ തടം കെട്ടി നിര്‍ത്തിയിരിക്കയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ