| Monday, 22nd April 2019, 11:48 pm

50 കോടി ക്ലബില്‍ ഇടം നേടി മധുരരാജ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി-വൈശാഖ് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ മധുരരാജ പത്ത് ദിവസം കൊണ്ട് 50 കോടി ക്ലബില്‍ ഇടം നേടി. ചിത്രം പുറത്തിറങ്ങി പത്തു ദിവസം കൊണ്ട് 58.7 കോടി രൂപയാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്.

ലോകത്താകമാനമുള്ള തിയേറ്ററുകളില്‍ നിന്നുള്ള കളക്ഷനാണ് 50 കോടി. ആദ്യദിനം മധുരരാജ 9.12 കോടി രൂപ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മധുരരാജ.

വൈശാഖ്-മമ്മൂട്ടി ടീമിന്റെ തന്നെ പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് മധുരരാജ. ചിത്രത്തിന് മൂന്നാം ഭാഗം മിനിസ്റ്റര്‍ രാജ വരുന്നു എന്ന സൂചനകളുമുണ്ട്.

നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് നിര്‍മ്മിച്ച മധുരരാജ മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ഉദയകൃഷ്ണയുടെതാണ് തിരക്കഥ. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ,ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, കരാട്ടെ രാജ്, അനുശ്രീ, ഷംനാ കാസിം, മഹിമ നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

We use cookies to give you the best possible experience. Learn more