| Wednesday, 7th September 2022, 12:36 pm

'ബര്‍ത്ത്‌ഡേ വിഷസ് ഡിയര്‍ ഇക്ക'; ആശംസകളുമായി സുരേഷ് ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ പ്രിയതാരം, മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാളാശംസകള്‍ നേരുകയാണ് സിനിമാ ലോകം.

സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ജയസൂര്യ, പൃഥ്വിരാജ്, ടൊവിനോ തോമസ്, രമേഷ് പിഷാരടി, തിരക്കഥാകൃത്ത് ഹര്‍ഷദ് എന്നിവരടക്കം നിരവധി താരങ്ങളാണ് മമ്മൂക്കക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

‘ബര്‍ത്ത്‌ഡേ വിഷസ് ഡിയര്‍ ഇക്ക’ എന്നാണ് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അമ്മ സംഘടനയുടെ യോഗത്തിനിടെ മമ്മൂട്ടിയെ കേക്ക് കഴിപ്പിക്കുന്നതിന്റെ ഒരു ഫോട്ടോയും സുരേഷ് ഗോപി ആശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവെച്ചിട്ടുണ്ട്.

‘ഹാപ്പി ബര്‍ത്ത്‌ഡേ ടൈഗര്‍’ എന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു വാര്യര്‍ മമ്മൂട്ടിക്ക് ആശംസകളറിയിക്കുന്നത്.

‘ഒരു ജീവന്‍ അനേകായിരം ജീവനുകള്‍ക്ക് മാതൃക, ഗുരുനാഥന് പിറന്നാള്‍ ആശംസകള്‍’ എന്നാണ് ജയസൂര്യ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ കുറിച്ചിരിക്കുന്നത്.

‘ഹാപ്പി ബര്‍ത്ത്‌ഡേ മെഗാസ്റ്റാര്‍’ എന്ന് പൃഥ്വിരാജും ടൊവിനോ തോമസും തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചിട്ടുണ്ട്.

കാറില്‍ യാത്ര ചെയ്യുന്ന മമ്മൂക്ക തന്റെ ഒരു ആരാധകന് നേരെ നോക്കി കൈ വീശുന്നതിന്റെ ഒരു വീഡിയോ ആണ് പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ട് രമേഷ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്. ‘അകത്തും പുറത്തും സ്‌നേഹത്തോടെ പിറന്നാളാശംസകള്‍’ എന്നാണ് വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്.

തന്റെ പ്രിയപ്പെട്ട ഇച്ചാക്കക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് നേരത്തെ മോഹന്‍ലാലും വീഡിയോ പങ്കുവെച്ചിരുന്നു.

”കൂടെ പിറന്നിട്ടില്ല എന്നേയുള്ളൂ. എന്നിട്ടും മമ്മൂട്ടിക്ക, ഇച്ചാക്ക എനിക്ക് വല്ല്യേട്ടനാകുന്നത്, ജ്യേഷ്ഠനാകുന്നത് അങ്ങനെയാണ്. എനിക്ക് ജ്യേഷ്ഠനെ പോലെയല്ല, ജ്യേഷ്ഠന്‍ തന്നെയാണ് അദ്ദേഹം.

ഒരേ കാലത്താണ് സിനിമയിലെത്തിയതെങ്കിലും പ്രായം കൊണ്ടും സ്‌നേഹം കൊണ്ടും ജ്യേഷ്ഠന്‍, വ്യക്തി ജീവിതത്തിലും അഭിനയ ജീവിതത്തിലും പ്രചോദിപ്പിച്ച ഒരാള്‍, ശരീരം കൊണ്ടും അഭിനയം കൊണ്ടും ശബ്ദം കൊണ്ടുമൊക്കെ ഇച്ചാക്കയുടെ യുവത്വം നിത്യഹരിതമായി നാലഞ്ച് തലമുറകളുടെ വല്ല്യേട്ടനായി ഇങ്ങനെ നിലനില്‍ക്കുക എന്നത് നിസാര കാര്യമല്ല.

ഹാപ്പി ബര്‍ത്ത്‌ഡേ ഇച്ചാക്ക. ലോട്ട്‌സ് ഓഫ് ലവ് ആന്‍ഡ് പ്രയേഴ്‌സ്,” എന്നായിരുന്നു മോഹന്‍ലാല്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്.

പുഴു സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ അനുഭവം പങ്കുവെച്ച് കൊണ്ടാണ് തിരക്കഥാകൃത്ത് ഹര്‍ഷദ് മമ്മൂട്ടിക്ക് പിറന്നാളാശംകള്‍ നേര്‍ന്നത്.

Content Highlight: Malayalam Film Industry wishes to Mammootty on his birthday

Latest Stories

We use cookies to give you the best possible experience. Learn more