കൊച്ചി: സംവിധായകരായ രാജീവ് രവിയുടെയും ആഷിഖ് അബുവിന്റെയും നേതൃത്വത്തില്‍ പുതിയ സംഘടനയ്ക്ക് കളമൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. സംഘടന എന്ന മേല്‍വിലാസത്തിലല്ലാതെ സിനിമയുടെ എല്ലാ വിഭാഗങ്ങളിലുള്ളവരുടെയും സംഘംചേരലാണ് പുതിയ സംഘടനയുടെ ലക്ഷ്യം.
വിദേശത്തുള്ള ആഷിഖ് തിരിച്ചെത്തിയാലുടന്‍ തുടര്‍നീക്കങ്ങളുണ്ടാകുമെന്നും ഇവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കാണാന്‍ ഉദ്ദേശിക്കുന്നെന്നും മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ ആദ്യഘട്ടമായാണ് ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ചും വുമണ്‍ ഇന്‍ സിനിമ കളക്ടീവിനെ പിന്തുണച്ചും നൂറുപേര്‍ ഒരുമിച്ച് പ്രസ്താവനയിറക്കിയത്.
Read Also : കെ.എസ.യുക്കാരുടെ വെട്ടും കുത്തുമേറ്റ് എസ്.എഫ്.ഐക്കാര്‍ മരിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ നിങ്ങളുണ്ടായിരുന്നു ആന്റണി: തോമസ് ഐസക്ക്
സമാനമനസ്‌കരായ എല്ലാവരെയും ഒരുമിച്ച് ചേര്‍ത്ത് താരകേന്ദ്രീകൃതം എന്ന നിലയില്‍നിന്ന് സിനിമയെ മോചിപ്പിക്കുക എന്നതാണ് പുതിയ നീക്കത്തിനുപിന്നില്‍. അമ്മയിലും ഫെഫ്കയിലും ശ്വാസംമുട്ടിക്കഴിയുന്നവര്‍ ഒപ്പം ചേരുമെന്ന പ്രതീക്ഷയുമുണ്ട്. ബദല്‍ സംഘടനയല്ല, ഡബ്ല്യു.സി.സി. മാതൃകയില്‍ എല്ലാ മേഖലകളിലുമുള്ളവരുടെ ഒത്തുചേരലായിരിക്കും ഇത്. സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കും പങ്കാളിത്തമുണ്ടാകും. റിപ്പോര്‍ട്ടില്‍ പറയുന്നു.
“”ഫെഫ്കയുടെ ഒരു ഉന്നതനേതാവ് സംഘടനകള്‍ക്കും സര്‍ക്കാരിനുമിടയിലുള്ള ഇടനിലക്കാരന്റെ വേഷം സ്വയം അണിഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഇടപെടലുകളാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ യഥാര്‍ഥരീതിയില്‍ സര്‍ക്കാരിനുമുന്നില്‍ എത്താതിരിക്കാന്‍ കാരണം””-പുതിയ കൂട്ടായ്മയ്ക്കുപിന്നിലുള്ള ഒരു സിനിമാപ്രവര്‍ത്തകന്‍ വെളിപ്പെടുത്തിയെന്നും ആഷിഖിനെ ലക്ഷ്യമിട്ട് ഫെഫ്ക നടത്തിയ കടന്നാക്രമണവും അദ്ദേഹത്തോട് അടുപ്പമുള്ളവരെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.