ഒമ്പത് പുതുമുഖങ്ങളെ അണിനിരത്തി മാമാസ് സംവിധാനംചെയ്യുന്ന സിനിമാ കമ്പനി തിയ്യേറ്ററുകളിലേക്ക്. മാമാസിന്റെ തന്നെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം സിനിമ മാത്രം സ്വപ്‌നം കണ്ട് ജീവിക്കുന്ന യുവസുഹൃത്തുക്കളുടെ കഥയാണ്.[]
സിനിമയെ ഒരുപാട് സ്‌നേഹിക്കുന്ന നാല് പേര്‍, പോള്‍, പാറു, പണിക്കര്‍, ഫസല്‍ .തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേള വേദിയില്‍വെച്ചാണ് ഇവര്‍ പരിചയപ്പെടുന്നത്. പിന്നീട് ഏറണാകുളത്ത് വെച്ച് വീണ്ടും കണ്ടു. അങ്ങനെ ആ സൗഹൃദം വളര്‍ന്നു.
പലവിധ സാഹചര്യങ്ങളില്‍ ജീവിക്കുന്നവരാണെങ്കിലും അവര്‍ എന്നും നഗരങ്ങളിലെ സ്ഥിരം കേന്ദ്രങ്ങളില്‍ ഒത്തുകൂടി. സിനിമയായിരുന്നു അവരുടെ ലക്ഷ്യം. സിനിമയിലെ നാല് മേഖലയിലായിരുന്നു ഓരോരുത്തര്‍ക്കും താല്‍പര്യം.
ജീവിതത്തില്‍ അപ്രതീക്ഷിതമായി വന്ന സംഭവങ്ങള്‍ അവരെ ഒരു സിനിമ സൃഷ്ടിക്കാന്‍ പ്രേരിപ്പിച്ചു. ഒടുവില്‍ നാലുപേരും ഒരുമിച്ച് സിനിമയ്ക്കായി ഇറങ്ങിത്തിരിച്ചു. തുടക്കക്കാരായ ഇവര്‍ നേരിടുന്ന പ്രതിസന്ധികളാണ് വളരെ രസകരമായി സിനിമാ കമ്പനി എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.
പോളായി ബേസില്‍, പണിക്കരായി സഞ്ജീവ്, ഫസലായി ബദ്രി, പാറുവായി ശ്രുതി എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിധിന്‍, സനം, അങ്കിത, സ്വാസിക, ശിബില എന്നിവരാണ് മറ്റ് അഞ്ചുപേര്‍. ഒപ്പം കൃഷ്ണ, ലാലു അലക്‌സ്, കൊച്ചുപ്രേമന്‍, ശ്രീഹരി തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
അല്‍ഫോണ്‍സാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ടിരിക്കുന്നത്. ജിബു ജേക്കബാണ് സിനിമാറ്റോഗ്രാഫി. വൈറ്റ് സാന്‍ഡ് മീഡിയയുടെ ബാനറില്‍ ഫര്‍ദീന്‍ ഖാനാണ് ചിത്രം ഒരുക്കുന്നത്.