തിരുവനന്തപുരം: ലോക്ഡൗണ്‍ തുടര്‍ന്നുവരവേ സിനിമാ മേഖലയ്ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു.
പരമാവധി അഞ്ച് പേര്‍ക്കിരിക്കാവുന്ന പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കാനാണ് ഇളവ് നല്‍കിയിരിക്കുന്നത്. ഡബ്ബിംഗ്, സംഗീതം, സൗണ്ട്മിക്‌സിംഗ് ജോലികള്‍ക്കാണ് തിങ്കളാഴ്ച മുതല്‍ അനുമതി നല്‍കിയിരിക്കുന്നത്.
സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. ലോക്ഡൗണ്‍ ഇളവുകള്‍ കേന്ദ്ര മാര്‍ഗനിര്‍ദേശം പാലിച്ച് ജില്ല തിരിച്ച് നല്‍കാന്‍ മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തില്‍ ധാരണയായിരുന്നു.
സംസ്ഥാനത്തെ മൂന്നു മേഖലകളായി തിരിക്കും. ആലപ്പുഴ, തൃശൂര്‍, എറണാകുളം ജില്ലകള്‍ ഗ്രീന്‍ സോണായേക്കും.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.