കൊച്ചി: കഴിഞ്ഞ ഏതാനും ദിവസമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത് ഉര്‍വശിയാണ്. കൊവിഡ് കാലത്ത് ഇറങ്ങിയ മൂന്ന് സിനിമകളിലും അതി ഗംഭീര പെര്‍ഫോമന്‍സാണ് ഉര്‍വശി കാഴ്ചവെച്ചിരിക്കുന്നത്.
പുത്തം പുതുകാലൈ, സുരരൈ പോട്ര്, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ചിത്രങ്ങളായിരുന്നു അത്. മൂന്ന് ചിത്രങ്ങളിലും കോമഡിയും സെന്റിമെന്‍സുമെല്ലാം അനായാസമായി അവതരിപ്പിച്ച ഉര്‍വശി തന്നെയാണ് സൂപ്പര്‍ സ്റ്റാര്‍ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ഇപ്പോഴിതാ 28 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഉര്‍വശിയുടെ ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സിനിമയോടുള്ള തന്റെ കാഴ്ച്ചപ്പാടും നിലപാടുകളും അഭിമുഖത്തില്‍ ഉര്‍വശി തുറന്ന് പറയുന്നുണ്ട്.
1992ല്‍ ഗള്‍ഫ് പരിപാടിക്കെത്തിയപ്പോള്‍ മലപ്പുറം പന്താവൂര്‍ സ്വദേശി മുഹമ്മദ് ഉണ്ണിയെന്ന ഏ.വി.എം ഉണ്ണിക്ക് നല്‍കിയ അഭിമുഖമാണിത്. തനിക്ക് കോമഡി വേഷങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ താല്‍പര്യമുള്ളത് കോമഡി ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണെന്നുമാണ് ഉര്‍വശി പറയുന്നത്.
നടിമാര്‍ക്ക് കോമഡി ചെയ്യാനുള്ള അവസരം കുറവാണെന്നും അന്നത്തെ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഹാസ്യവേഷങ്ങള്‍ അനായാസം ചെയ്യുന്ന ഒരു മുന്‍നിര നായിക നടിയെന്ന തരത്തില്‍ സിനിമയില്‍ താന്‍ തിളങ്ങിയതിനു പിന്നില്‍ നടന്‍ കമല്‍ ഹാസന്റെ വലിയ പ്രചോദനുമുണ്ടായിരുന്നെന്ന് ഉര്‍വശി മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
അക്കാലഘട്ടത്തില്‍ ഗ്ലാമര്‍ വേഷങ്ങളോ, ഇഴുകിയഭിനയിക്കേണ്ട റൊമാന്റിക് വേഷങ്ങളോ ചെയ്യില്ലെന്ന തന്റെ നിബന്ധനകള്‍ തമിഴ് സിനിമയില്‍ ഒരു ഘട്ടത്തില്‍ പ്രതിസന്ധിയായി വന്നിരുന്നെന്നാണ് നടി പറയുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക