മലയാള സിനിമ തന്നെ വേണ്ടതുപോലെ ഉപയോഗിച്ചിട്ടില്ലെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. ഇതുവരെ കഴിവിന്റെ 25 ശതമാനം മാത്രമേ പുറത്തെടുക്കാനായിട്ടുള്ളുവെന്നും ബാക്കി 75 ശതമാനം കൂടി ഉപയോഗിക്കണമെന്നും റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് പറഞ്ഞു.
‘മലയാള സിനിമ എന്നെ വേണ്ട രീതിയില്‍ എക്‌സ്‌പ്ലോര്‍ ചെയ്തിട്ടില്ലെന്ന തോന്നല്‍ എനിക്കുണ്ട്, ഭയങ്കരമായിട്ട് ഉണ്ട്. പല ആളുകളും പറയുന്ന ഈ കോപ്ലിമെന്റാണ് എന്റെ ഫ്യൂവല്‍. എന്നെ വേണ്ട വിധം ഉപയോഗിച്ചിട്ടില്ലെന്ന് തോന്നിയിട്ടുണ്ട്. ചിലപ്പോള്‍ ഇത് പറയുന്നത് അഹങ്കാരമായി തോന്നിയേക്കാം.
നമുക്ക് എല്ലാവരും നമ്മുടെ പൊട്ടന്‍ഷ്യലിന്റെ ഒരു 25 ശതമാനം മാത്രമേ പുറത്തെടുക്കാന്‍ പറ്റിയിട്ടുള്ളൂ. ഇനി ഒരു 75 ശതമാനം കിടപ്പുണ്ട്. അത് എക്‌സ്‌പ്ലോര്‍ ചെയ്യപ്പെടണം. അതൊക്കെ ഷോകേസ് ചെയ്യാന്‍ പറ്റണം, എന്റെ കഥാപാത്രങ്ങളിലൂടെ, അഭിനയത്തിലൂടെ, ആര്‍ട്ടിലൂടെയെല്ലാം കഴിവ് മുഴുവന്‍ ഷോകേസ് ചെയ്യാന്‍ പറ്റണം. ഇതെല്ലാം കഴിഞ്ഞിട്ട് ചാറ്റ്വിക് ബോസ്‌നാന്‍ പറഞ്ഞത് പോലെ മുകളിലേക്ക് ചെല്ലുമ്പോള്‍ പറയാന്‍ പറ്റണം.
തമാശ പോലെ ഒരു സിനിമ ഞാന്‍ വേണ്ടാന്ന് വെച്ചിരുന്നെങ്കില്‍ ഒരുപാട് പേര്‍ എനിക്ക് പകരം ആ റോള്‍ ചെയാന്‍ ഉണ്ടായേനെ. ഞാന്‍ ഒരു അവിഭാജ്യ ഘടകം ഒന്നുമല്ല.
സമീര്‍ താഹിറും, ഷൈജു ഖാലിദും, ചെമ്പന്‍ വിനോദും, ലിജോ ജോസ് പെല്ലിശ്ശേരിയും പ്രൊഡ്യൂസ് ചെയ്യുന്ന ഒരു സിനിമയില്‍ നായകന്‍ ആവുക എന്നുള്ളത് എനിക്ക് ലോട്ടറിയാണ്.
സമീര്‍ താഹിറിനോടും എന്നോടും വളരെ അടുപ്പം ഉള്ള ആളാണ് ഫഹദ്. ഇങ്ങനെ ഒരു പരിപാടി നടക്കുന്നുണ്ടെന്ന് അറിഞ്ഞു, ഞാന്‍ സമീറിനെ വിളിക്കട്ടെ, ഈ സിനിമയില്‍ രണ്ട് സീനുള്ള റോള്‍ ആണെങ്കിലും ഞാന്‍ അഭിനയിക്കാം എന്ന തരത്തില്‍ എന്നോട് ആ സമയത്ത് ഫഹദ് പറഞ്ഞിട്ടുണ്ട്,’ വിനയ് പറഞ്ഞു
Content Highlight: Malayalam cinema has not explored me properly, says vinay forrt