Entertainment news
'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍' ഗുഗിള്‍ കുട്ടപ്പന്‍ ആയി തമിഴിലേക്ക്; പ്രധാന വേഷത്തില്‍ സംവിധായകന്‍ കെ.എസ് രവികുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jan 28, 03:40 pm
Thursday, 28th January 2021, 9:10 pm

ചെന്നൈ: മലയാളത്തില്‍ മികച്ച വിജയം കരസ്ഥമാക്കിയ ചിത്രമായിരുന്നു ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത് സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും ആയിരുന്നു.

ഇപ്പോഴിതാ ചിത്രം തമിഴിലേക്ക് എത്തുകയാണ്. ഗുഗിള്‍ കുട്ടപ്പന്‍ എന്ന പേരിലാണ് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത്. സുരാജ് അവതരിപ്പിച്ച അച്ഛന്റെ റോളില്‍ തമിഴിലെ ഹിറ്റ് സംവിധായകനും അഭിനേതാവുമായ കെ.എസ് രവി കുമാറാണ് എത്തുന്നത്.

രവി കുമാറിന്റെ സംവിധാന സഹായികളായി പ്രവര്‍ത്തിച്ച ശബരിയും ശരവണനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണവും രവി കുമാര്‍ തന്നെയാണ്. തമിഴ് ബിഗ് ബോസ് താരങ്ങളായ തര്‍ഷാനും ലോസിയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

യോഗി ബാബുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഫെബ്രുവരി 15 നാണ് ചിത്രം ഷൂട്ടിംഗ് ആരംഭിക്കുന്നത്. തെങ്കാശി, കുത്രാലം എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

ഇതിന് പുറമെ ഏപ്രിലില്‍ ചിത്രം വിദേശത്തും ഷൂട്ട് ചെയ്യും. നടന്‍ സൂരജ് ആയിരുന്നു ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍ റോബോ കുഞ്ഞപ്പനായത്.
മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയായിരുന്നു ചിത്രം നിര്‍മ്മിച്ചത്.

സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Malayalam Cinema ‘Android Kunjappan’ remake in Tamil as Google Kuttappan; Director KS Ravikumar in the lead role