സിനിമ-സീരിയല്‍ നടന്‍ ശ്രീനാഥ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
Kerala
സിനിമ-സീരിയല്‍ നടന്‍ ശ്രീനാഥ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd April 2010, 9:46 am

എറണാകുളം:സിനിമ-സീരിയല്‍ നടന്‍ ശ്രീനാഥിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കോതമംഗലം മരിയ ഇന്റര്‍നാഷണല്‍ ഹോട്ടലിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം കോതമംഗലം ബസേലിയസ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ശിക്കാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് ശ്രീനാഥ് കോതമംഗലത്ത് എത്തിയത്.ഈ സിനിമയില്‍ നിന്ന് ഒഴിവാക്കിയതിനാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് പോലിസ് പറഞ്ഞു.കൈഞരമ്പ് മുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ രണ്ടു ദിവസമായി ശ്രീനാഥ് കോതമംഗലത്ത് ഉണ്ടായിരുന്നു.