പാട്‌ന: ബീഹാറിലെ വിദ്യാഭ്യാസ വകുപ്പ് പുറത്ത് വിട്ട സെക്കന്ററി ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (എസ്.ടി.ഇ.ടി.), 2019 ലെ ഒരു ഉദ്യോഗാര്‍ത്ഥിയുടെ റിസള്‍ട്ട് ഷീറ്റിലെ ചിത്രം നടി അനുപമ പരമേശ്വരന്റേത്. ഹൃഷികേശ് കുമാര്‍ എന്ന് പേരുള്ള യുവാവിന്റെ പരീക്ഷാഫലത്തിലാണ് അനുപമ പരമേശ്വരന്റെ ചിത്രം തെറ്റായി വന്നത്.
ഇതോടെ പരീക്ഷാഫല പ്രഖ്യാപനത്തിലും മൂല്യനിര്‍ണയത്തിലും ക്രമക്കേടുണ്ടെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. നിരവധി ഉദ്യോഗാര്‍ത്ഥികളും പ്രതിഷേധവുമായി വന്നിട്ടുണ്ട്.
ക്രമക്കേടില്ലാതെ ഒരു സര്‍ക്കാര്‍ ജോലിപോലും ബീഹാറില്‍ നല്‍കുന്നില്ല എന്നാണ് തേജസ്വിയുടെ ആരോപണം.
എസ്.ടി.ഇ.ടി. പേപ്പര്‍ ഒന്ന് വിജയകരമായി യോഗ്യത നേടിയവര്‍ 9, 10 ക്ലാസുകള്‍ പഠിപ്പിക്കാന്‍ യോഗ്യരാണ്. പേപ്പര്‍ രണ്ട് യോഗ്യത നേടിയവര്‍ 11, 12 ക്ലാസുകള്‍ പഠിപ്പിക്കാന്‍ യോഗ്യരാണ്.
सनी लियोनी को बिहार की जूनियर इंजीनियर परीक्षा में टॉप कराने के बाद अब मलयालम अभिनेत्री अनुपमा परमेश्वरन को #STET परीक्षा पास करवा दी है।
नीतीश जी हर परीक्षा-बहाली में धाँधली करा करोड़ों युवाओं का जीवन बर्बाद कर रहे है। एक बहाली पूरा करने में एक दशक लगाते है वह भी धाँधली के साथ। https://t.co/1QJQ8ulqQ2
— Tejashwi Yadav (@yadavtejashwi) June 24, 2021
ഇതാദ്യമായല്ല നടിയുടെ ചിത്രം സംസ്ഥാനതല പരീക്ഷാ ഫലങ്ങളില്‍ അബദ്ധത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 2019 ല്‍ 98.50 പോയിന്റുമായി ബീഹാര്‍ പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയറിംഗ് വകുപ്പ് (പി.എച്ച്.ഇ.ഡി) പുറത്തിറക്കിയ ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്കുള്ള മെറിറ്റ് പട്ടികയില്‍ ബോളിവുഡ് നടി സണ്ണി ലിയോണി ഇടം പിടിച്ചിരുന്നു.
വാര്‍ത്ത വൈറലായതോടെ ഈ പിശക് പരിഹരിക്കുകയായിരുന്നു.
അതേസമയം ഒരുപാട് വിദ്യാര്‍ത്ഥികളുടെ ഫലങ്ങള്‍ ഒരുമിച്ച് പ്രഖ്യാപിക്കുമ്പോള്‍ ‘ചെറിയ തെറ്റുകള്‍ സംഭവിച്ചുകൊണ്ടിരിക്കും’ എന്നാണ് ജെ.ഡി.യു. നേതാവ് ഗുലാം ഗൗസിന്റെ പ്രതികരണം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Malayalam Actress Anupama Parameswaran ‘Clears’ Bihar STET Exam 2019, Result Goes Viral