തെലങ്കാനയില്‍ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ നാല് യുവാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിന് കയ്യടിച്ചു മലയാള സിനിമ താരങ്ങളും. ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, നീരജ് മാധവ്, തന്‍വി റാം, രാധിക, കുമ്പളങ്ങി നൈറ്റ്‌സ് സംവിധായകന്‍ മധു സി.നാരായണ്‍ എന്നിവരാണ് പൊലീസിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
സംഭവ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനായ വി.സി സജ്ജനാരുടെ ചിത്രം ഷെയര്‍ ചെയ്ത് സ്‌നേഹ ചിഹ്നം നല്‍കിയാണ് കുമ്പളങ്ങി നൈറ്റ്‌സ് സംവിധായകന്‍ മധു സി.നാരായണന്റെ പ്രതികരണം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മധുവിന്റെ അഭിനന്ദനം.
നീതി നടപ്പാക്കപ്പെട്ടുവെന്നാണ് ടൊവിനോ തോമസിന്റെ പ്രതികരണം. ഫേസ്ബുക്കിലാണ് പൊലീസിന്റെ പ്രവൃത്തിയെ പ്രകീര്‍ത്തിച്ച് ടൊവിനോയുടെ പ്രതികരണം. അതേ സമയം തന്നെ ടൊവിനോയുടെ നിലപാടിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. ടൊവിനോ അഭിനയിച്ച മായാനദി എന്ന ചിത്രത്തിലെ മാത്തന്‍, കുപ്രസിദ്ധ പയ്യനിലെ അജയന്‍ എന്നീ കഥാപാത്രങ്ങളെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
മായാനദിയിലെ മാത്തന്‍ എന്ന കഥാപാത്രത്തെ വ്യാജഏറ്റുമുട്ടലിലൂടെ പൊലീസ് കൊലപ്പെടുത്തുകയാണ്. കുപ്രസിദ്ധ പയ്യനിലെ അജയനും പൊലീസ് വേട്ടയ്ക്ക് ഇരയാകുന്ന വ്യക്തിയാണ്. ഈ രണ്ട് കഥാപാത്രങ്ങളും ടൊവിനോയുടെ അഭിനയ ജീവിതത്തലെ മികച്ച കഥാപാത്രങ്ങളായാണ് വിലയിരുത്തുന്നത്. അത്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ച ടൊവിനോയില്‍ നിന്ന് ഇത്തരം പ്രതികരണം പ്രതീക്ഷിച്ചില്ലെന്നാണ് വിമര്‍ശനം. അതേ സമയം തന്നെ ടൊവിനോയെ പിന്തുണച്ചും നിരവധി കമന്റുകള്‍ വരുന്നുണ്ട്.
View this post on Instagram
This day…to be carved in stone! #justice #granted #killthemall #inthefutre