| Monday, 20th February 2023, 9:17 pm

ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സില്‍ ഒന്നാമതാര്? Dmovies

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രതിഭാനധരായ ഒട്ടനവധി അഭിനേതാക്കള്‍ മലയാള സിനിമക്കുണ്ട്. പല അഭിനേതാക്കള്‍ക്കും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ നല്ല ഫോളോവേഴ്സും ഉണ്ട്. കുറച്ച് പേര്‍ അവരുടെ സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അവരുടെ ആരാധകരുമായി എപ്പോഴും ഇടപഴകുന്നതിലൂടെയും ഒരുപാട് ഫോളോവേഴ്‌സിന് നേടിയിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും അധികം ഫോളോവേഴ്‌സുള്ള മോളിവുഡ് താരങ്ങളെ നോക്കാം.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള മലയാളി താരം ദുല്‍ഖര്‍ സല്‍മാനാണ്. 12 മില്യണ്‍ ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കളാണ് ദുല്‍ഖറിനുള്ളത്. 2012ല്‍ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് ദുല്‍ഖര്‍. 2023 എത്തി നില്‍ക്കുമ്പോള്‍ പാന്‍ ഇന്ത്യന്‍ സ്റ്റാറാണ് ദുല്‍ഖര്‍ സല്‍മാന്‍. സീതാരാമം, ചുപ് തുടങ്ങി നിരവധി സിനിമകളിലൂടെ തമിഴ്, തെലുങ്ക് തുടങ്ങി മറ്റ് ഇന്‍ഡസ്ട്രികളിലും താരത്തിന് ആരാധകരേറെയാണ്. അതിനാല്‍ തന്നെ കേരളത്തിന് പുറത്തുള്ള വലിയ ആരാധക വൃന്ധവും താരത്തിനുണ്ട്. കൂടാതെ നിരന്തരം ആരാധകരുമായി സംവധിക്കുന്നതും ദുല്‍ഖറിന്റെ ഫോളോവേര്‍സ് വര്‍ധിപ്പിക്കുന്നുണ്ട്. ദുല്‍ഖറിന്റെ ഒരു ഫോട്ടോക്ക് 490K ലൈക്കിലധികം ലഭിക്കാറുമുണ്ട്.

രണ്ടാമതായി ഏറ്റവും കൂടുതല്‍ ആരാധകരുള്ള മലയാളികളുടെ ഇഷ്ട നടനാണ് ടൊവിനോ തോമസ്. 2012 ല്‍ പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ടൊവിനോ 7.2 മില്യണ്‍ ഫോളോവേഴ്‌സിനെയാണ് സ്വന്തമാക്കിയത്. യുവാക്കളുടെ ഇഷ്ടതാരമാണ് ടോവിനോ. മിന്നല്‍ മുരളിയിലൂടെ ലോകശ്രദ്ധ നേടിയതും താരത്തിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെ ഉണ്ടാക്കാന്‍ ടൊവിനോക്ക് സാധിച്ചിട്ടുണ്ട്.

മൂന്നാമത്തെ സ്ഥാനത്ത് പൃഥ്വിരാജാണ്. 5.1 മില്യണ്‍ ഫോളോവേഴ്‌സാണ് പൃഥ്വിരാജിനുള്ളത്. നടന് ഉപരി പ്രൊഡ്യൂസറും ഡയറക്ടറും ഡിസ്ട്രിബ്യൂട്ടറുമായ പൃഥ്വിരാജും ഏറെ ആരാധകരുള്ള താരമാണ്.

മലയാളികളുടെ യുവതാരങ്ങള്‍ കഴിനാഞ്ഞാല്‍ നാലാമതായി ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സുള്ള താരം മോഹന്‍ലാലാണ്. 5 മില്യണ്‍ ഫോളോവേഴ്‌സാണ് മോഹന്‍ലാലിനുള്ളത്. അഞ്ചാമതായിട്ട് ഫോളോവേഴ്‌സില്‍ മുന്നിട്ട് നില്‍ക്കുന്നത് മമ്മൂട്ടിയാണ്. 3.5 മില്യാണ്‍ ഫോളോവേര്‍സാണ് മമ്മൂട്ടിക്കുള്ളത്.

അറാമതായി അജു വര്‍ഗീസാണ്. അദ്ദേഹത്തിന് 3.4 മില്യണ്‍ ഫോളോവേഴ്‌സുണ്ട്. ആറാമതായിട്ട് നിവിന്‍ പോളിയാണ് അദ്ദേഹത്തിന് 2.9 മില്യണ്‍ ഫോളോവേര്‍സുണ്ട്. 2.8 മില്യണ്‍ ഫോളോവേഴ്‌സാണ് കുഞ്ചാക്കോ ബോബനുള്ളത്. സൗബിന്‍ ഷാഹിര്‍- 2.3, ആസിഫ് അലി- 2.1, ജയസസൂര്യ-2 മില്യണ്‍. ഉണ്ണി മുകുന്ദന്റെ ഇന്‍സ്റ്റ്ഗ്രാം ഫോളോവേര്‍സ് 2 മില്യണ്‍ ആണ്. കൂടാതെ സണ്ണി വെയ്ന്‍ – 1.8, ശ്രീനാഥ് ഭാസി- 1.6 എന്നിങ്ങനെയാണ് നമ്മുടെ മലയാള നടന്മാരുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ്.

അടുത്തിടെ മലയാളികളുടെ പ്രിയ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിന് ലഭിച്ച ലൈക്കിന്റെയും വ്യൂവേഴ്‌സിന്റെ എണ്ണം കൂടെ ഒന്ന് നോക്കാം. വേള്‍ഡ് കപ്പ് നടക്കുമ്പോള്‍ ഖത്തറിലെ ലൂസേയ്ല്‍ സ്‌റ്റേഡിയത്തില്‍ നിന്നും മോഹന്‍ലാല്‍ പങ്കുവെച്ച ഫോട്ടോക്ക് 899K ലെക്കാണ് ലഭിച്ചത്. അതേ സ്‌റ്റേഡിയത്തില്‍ നിന്നും മമ്മൂട്ടി പങ്കുവെച്ച ഫോട്ടോ 2 മില്യണ്‍ ലൈക്കിന്റെ തൊട്ടടുത്ത് എത്തി നില്‍ക്കുകയാണ്. അതിനും മുമ്പ് മമ്മൂട്ടി വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ എടുത്ത മിറര്‍ സെല്‍ഫിക്ക് നല്ല ലൈക്ക് കിട്ടിയിരുന്നു. അന്ന് 1.9 മില്യണ്‍ ഫോളോവേര്‍സില്‍ നിന്നും 1.1 മില്യണ്‍ ലൈക്കാണ് സ്വന്തമാക്കിയത്.

ഇന്ന് പ്രൊമോഷനും പരസ്യങ്ങളും വരെ സ്വന്തം അക്കൗണ്ട് വഴിയാണ് മിക്ക താരങ്ങളും ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ പേജിലൂടെയാണ് പല സിനിമകളുടെയും പോസ്റ്റര്‍ റിലീസ് നടക്കാറുള്ളത്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട താരങ്ങളുടെയും അവരുടെ ഫോളോവേര്‍സിന്റെ എണ്ണവും താഴെ കമന്റെ ചെയ്യൂ.

content highlight: malayalam actors and their instagram followers number

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്