മലര്‍വാടി ആട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് ചുവടുവെച്ച നായികയാണ് മാളവിക വെയില്‍സ്. ചില മലയാള ടെലിവിഷന്‍ സീരിയലിലും മാളവിക അഭിനയിച്ചുകൊണ്ടിരിക്കുന്നു. അഭിനയത്തോടുള്ള തന്റെ താല്‍പര്യത്തെക്കുറിച്ചും അഭിനയം പഠിച്ചതിനെക്കുറിച്ചും പറയുകയാണ് വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ മാളവിക.
‘സിനിമയിലേക്കിറങ്ങും മുന്‍പ് ആ മേഖല നന്നായി മനസ്സിലാക്കണമെന്ന് അച്ഛന് നിര്‍ബന്ധമായിരുന്നു. അങ്ങനെയാണ് അനുപം ഖേറിന്റെ മുംബൈയിലെ ആക്ടിങ് സ്‌കൂളായ ആക്ടര്‍ പ്രിപ്പേഴ്‌സില്‍ ചേര്‍ന്ന് പഠിക്കാന്‍ നിശ്ചയിച്ചത്.
മൂന്ന് മാസത്തെ ഡിപ്ലോമ കോഴ്‌സ് ആണ് ചെയ്തത്. പഠിക്കുമ്പോള്‍ അവിടുത്തെ ഏക മലയാളി വിദ്യാര്‍ത്ഥി ഞാനായിരുന്നു. അവിടെ പ്രമുഖരായ പല സിനിമാക്കാരുടെ ക്ലാസുകള്‍ ലഭിച്ചു. അനുപം ഖേര്‍ നേരിട്ടും ക്ലാസ് എടുക്കുമായിരുന്നു.അദ്ദേഹത്തിന് എല്ലാ ഭാഷകളോടും ബഹുമാനമാണ്,’ മാളവിക പറയുന്നു.
ആക്ടിങ്ങ് സ്‌കൂളില്‍ വെച്ച് അനുപം ഖേര്‍ തന്നെ അഭിനന്ദിച്ചതിനെക്കുറിച്ചും മാളവിക പറഞ്ഞു.
‘മലയാളത്തിലും ഇംഗ്ലീഷിലുമായിരുന്നു ഞാന്‍ ആക്ടിങ്ങ് സെഷനുകള്‍ ചെയ്തത്. മലയാളത്തില്‍ ഞാന്‍ ഡ്രാമ ചെയ്തു കഴിഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് അനുപം ഖേര്‍ വന്ന് കെട്ടിപ്പിടിച്ചു. അതൊരിക്കലും മറക്കാന്‍ കഴിയില്ല. യോഗ, ഡാന്‍സ്, കരാട്ടേ ഒക്കെ പാഠ്യ വിഷയമായി ഉണ്ടായിരുന്നു. മൂന്ന് മാസമേ ഉള്ളൂവെങ്കിലും ടെക്‌നിക്കല്‍ വശങ്ങള്‍ പോലും അവിടെ നിന്ന് മനസ്സിലാക്കാന്‍ പറ്റി. അത് എന്നെ വളരെ നന്നായി മോള്‍ഡ് ചെയ്തു,’ മാളവിക കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Malavika wales shares experience with Anupam Kher