പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് മാളവികയിപ്പോള്‍. നല്ല തിരക്കഥയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഈ താരം.
ഇപ്പോള്‍ ശ്വേതാമേനോന്റെ കൗമാരക്കാരിയായ മകളായി വെള്ളിത്തിരയില്‍ തിരിച്ചുവരികയാണ് മാളവിക. യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിലൊരുക്കുന്ന “അക്കല്‍ദാമയിലെ പെണ്ണ്” എന്ന ചിത്രത്തിലൂടെയാണ് മാളവികയുടെ തിരിച്ചുവരവ്.
” പുതുമയുള്ള കഥാപാത്രമാണിത്. ഇതുവരെ കാണാത്ത രീതിയിലുള്ള വ്യത്യസ്തമായ ചിത്രമാണിതെന്നതില് സന്തോഷമുണ്ട്.” മാളവിക പറഞ്ഞു.
തിരക്കഥയിലെ പുതുമയും അഭിനയ സാധ്യതയുള്ള വേഷവുമായതിനാലാണ് ഈ ചിത്രം തിരഞ്ഞെടുക്കാന്‍ കാരണമെന്നും മാളവിക പറഞ്ഞു. പഠനം ഉഴപ്പാന്‍ തനിക്ക് താല്പര്യമില്ലാത്തതിനാലും നല്ല തിരക്കഥകളൊന്നും ലഭിക്കാത്തതിനാലുമാണ് മൂന്ന് വര്‍ഷം സിനിമയില്‍ നിന്ന് വിട്ടുനിന്നതെന്നും നടി വ്യക്തമാക്കി.
വളരെ ശക്തമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ശ്വേത അവതരിപ്പിക്കുന്നത്. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനായി ശ്വേതയ്ക്ക് സാധാരണയായി പുരുഷന്മാര് മാത്രം ചെയ്യുന്ന ജോലി ഏറ്റെടുക്കേണ്ടിവരുന്നു.
സിനോജ് നെടുമങ്ങാടന്റേതാണ് തിരക്കഥ. വാഗമണ്ണാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.