Entertainment news
ഇനി കാണുന്നത് മഞ്ജു വാര്യരുടെ മോളായിട്ടായിരിക്കും, പത്ത് മിനിട്ട് നിന്ന് തന്നാല്‍ മതിയെന്ന് പറഞ്ഞു, ഗ്ലാസ് വിന്‍ഡോ തുറന്നാണ് ഇറങ്ങിയോടിയത്: മാളവിക ശ്രീനാഥ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 11, 07:15 am
Tuesday, 11th April 2023, 12:45 pm

ഓഡിഷന്‍ റൂമില്‍ കാസ്റ്റിങ് കൗച്ചിന് ഇരയായ അനുഭവം പങ്കുവെച്ച് നടി മാളവിക ശ്രീനാഥ്. ഡ്രസിങ് റൂമില്‍ വെച്ച് ഓഡിഷന്‍ നടത്തിയ ആള്‍ തന്നെ കടന്നുപിടിച്ചെന്നും മനസ് വെച്ചാല്‍ മാഞ്ജു വാര്യരുടെ മോളായി അഭിനയിക്കാമെന്നും പറഞ്ഞതായി 24 ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മാളവികയുടെ വെളിപ്പെടുത്തല്‍.

‘ഒരു ചില്ലിട്ട റൂമായിരുന്നു. എന്നെ അവിടെ ഓഡിഷന്‍ ചെയ്യുകയാണ്. ഒരു മണിക്കൂറോളമായി ഓഡിഷന്‍ ചെയ്യിക്കാന്‍ തുടങ്ങിയിട്ട്. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ മുടി കുറച്ച് പാറിയിട്ടുണ്ട്, അവിടെ ഒരു ഡ്രസിങ് റൂമുണ്ട്, ഒന്ന് പോയി ഹെയര്‍ ശരിയാക്കിയിട്ട് വരൂ എന്ന് പറഞ്ഞു. ഓക്കെ സാര്‍ എന്ന് പറഞ്ഞ് ഞാന്‍ ആ റൂമില്‍ പോയി.

അവിടെ നിന്ന് ഹെയര്‍ ശരിയാക്കിക്കൊണ്ടിരുന്നപ്പോള്‍ ഇയാള്‍ പെട്ടെന്ന് വന്ന് ബാക്കില്‍ നിന്നും പിടിച്ചു. അത്യാവശം പൊക്കവും തടിയുമൊക്കെ ഉള്ള ആളാണ്. ഒരു കൈ കൊണ്ട് ആളെ തട്ടി മാറ്റാന്‍ നോക്കുന്നുണ്ട്, എനിക്ക് പറ്റുന്നില്ല.

മാളവിക ഇപ്പോള്‍ ഒന്ന് മനസ് വെച്ച് കഴിഞ്ഞാല്‍ ഇനി ആളുകള്‍ കാണാന്‍ പോകുന്നത് മഞ്ജു വാര്യറുടെ മോളായിട്ടായിരിക്കും, മാളവിക ഒന്നും അറിയണ്ട, അമ്മയും അനിയത്തിയും പുറത്തിരുന്നോട്ടെ, പത്ത് മിനിട്ട് മാളവിക ഇവിടെ നിന്നാല്‍ മതിയെന്ന് പറഞ്ഞു. നമ്മുടെ അവസ്ഥ മുതലാക്കുക എന്നൊക്കെ പറയില്ലേ.

ഞാന്‍ കരയാനും വിറക്കാനും തുടങ്ങി. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ആള്‍ടെ കയ്യില്‍ ഷൂട്ട് ചെയ്യുന്ന ക്യാമറ ഉണ്ടായിരുന്നു. ആ ക്യാമറ തട്ടി താഴെയിടാന്‍ നോക്കി. അപ്പോള്‍ അത് പിടിക്കാന്‍ നോക്കിയ ഗ്യാപ്പില്‍ ഗ്ലാസ് വിന്‍ഡോ തുറന്ന് കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടിയിട്ടുണ്ട് ഞാന്‍,’ മാളവിക പറഞ്ഞു.

Content Highlight: malavika sreenadh about casting couch experience