Advertisement
Entertainment news
പുറത്ത് കാണുന്ന ആളല്ല അപ്പ വീട്ടില്‍, പെട്ടെന്ന് കരയും, അനുഭവമുണ്ട്; ജയറാമിനെക്കുറിച്ച് മകള്‍ മാളവിക
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Aug 08, 08:09 am
Sunday, 8th August 2021, 1:39 pm

ജയറാമിനേയും പാര്‍വതിയേയും പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ് മക്കളായ കാളിദാസനും മാളവികയും. ഇപ്പോഴിതാ വീടിന് പുറത്തുള്ള അപ്പയും വീടിന് അകത്തുള്ള അപ്പയും തമ്മില്‍ നല്ല വ്യത്യാസങ്ങളുണ്ടെന്ന് പറയുകയാണ് വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ മകള്‍ മാളവിക.

‘പുറത്ത് കാണുന്ന ആളേ അല്ല അപ്പ വീട്ടില്‍. പുറത്ത് ആളുകളെ ഒക്കെ ചിരിപ്പിക്കുമെങ്കിലും വീട്ടില്‍ വലിയ സെന്റിയാണ്. പെട്ടെന്ന് കരയും. ഒരു ദിവസം ഞാന്‍ സാരിയുടുത്തു വന്നു. ചക്കി ഇത്രയും വളര്‍ന്നോ എന്ന് ചോദിച്ചതും കണ്ണുകള്‍ നിറഞ്ഞൊഴുകി. അതാണെന്റെ അപ്പ,’ മാളവിക പറയുന്നു.

അച്ഛന്റെ മിക്ക അഭിമുഖങ്ങള്‍ കണ്ടാല്‍ വീട്ടിലും എല്ലാവരെയും കളിയാക്കുന്നത് അച്ഛനാണെന്നായിരിക്കും കാണുന്നവര്‍ കരുതുന്നത് എന്നും എന്നാല്‍ വീട്ടില്‍ അമ്മയാണ് അച്ഛനെ റോസ്റ്റ് ചെയ്യുന്നതെന്നും മാളവിക പറയുന്നു.

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ജയറാമും മാളവികയും ഒരുമിച്ചഭിനയിച്ച പരസ്യത്തിന് നേരെയുണ്ടായ വിമര്‍ശനങ്ങള്‍ക്കും അഭിമുഖത്തില്‍ മാളവിക മറുപടി പറയുന്നുണ്ട്.

മരണത്തിന്റെ മാസങ്ങള്‍ക്ക് മുമ്പ് അഭിനയിച്ച പരസ്യമായിരുന്നു അതെന്നും അച്ഛന്റെ പോസ്റ്റും പരസ്യവും ചേര്‍ത്ത് വിവാദമുണ്ടാക്കിയത് എന്തിനാണെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നുമാണ് മാളവിക പറഞ്ഞത്.

സോഷ്യല്‍മീഡിയക്ക് എപ്പോഴും നന്മയും തിന്മയുമുണ്ടെന്നും ഫേക്ക് ഐഡിയുടെ മറവില്‍ ആര്‍ക്കും ആരെ വേണമെങ്കിലും കളിയാക്കാമല്ലോയെന്നും മാളവിക കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Malavika says about his father Jayaram