| Tuesday, 24th January 2023, 7:50 am

മാത്യുവിനെ കിസ് ചെയ്യാന്‍ വരുന്ന സീനുണ്ട്, ഭയങ്കര തമാശയായിരുന്നു: മാളവിക മോഹനന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാത്യു തോമസും മാളവിക മോഹനനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ക്രിസ്റ്റി. ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ ഒരു ഇന്റിമേറ്റ് സീന്‍ എടുത്തതിനെ പറ്റി പറയുകയാണ് മാളവിക മോഹന്‍. ആ രംഗം ചിത്രീകരിച്ചത് വളരെ രസകരമായിരുന്നുവെന്നും ഒരുപാട് ടേക്കുകള്‍ പോയെന്നും മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മാളവിക പറഞ്ഞു.

‘ക്രിസ്റ്റി സിനിമയില്‍ അഭിനയിക്കുമ്പോള്‍ മാത്യുവിന്റെ കഥാപാത്രമായ ക്രിസ്റ്റിയെ കിസ് ചെയ്യാന്‍ വരുന്ന ഒരു സീനുണ്ട് അല്ലെങ്കില്‍ കിസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന സീനുണ്ട്. കിസ് നടക്കുവോ ഇല്ലയോ എന്ന് നമുക്ക് അറിയില്ല. അത് പടം കണ്ടാല്‍ അറിയാം. ആ സീനെടുക്കുന്നത് ഭയങ്കര തമാശയായിരുന്നു. കാരണം മാത്യു ഭയങ്കര ഓക്ക്‌വേര്‍ഡായിരുന്നു. ഭയങ്കര പാവമാണ്, പേടിച്ചിരിക്കുകയായിരുന്നു. ഞാനും ഓണ്‍സ്‌ക്രീന്‍ കിസ് ചെയ്തിട്ടില്ല. കിസ് ചെയ്യാന്‍ വരുമ്പോഴുള്ള ഒരു ഇന്റിമസി ഉണ്ടല്ലോ, അത് എടുത്തത് ഭയങ്കര തമാശയായിരുന്നു. ഒരുപാട് ടേക്ക്‌സ് പോയി,’ മാളവിക പറഞ്ഞു.

നവാഗതനായ ആല്‍വിന്‍ ഹെന്റിയാണ് സംവിധാനം ചെയ്യുന്നത്. നേരത്തെ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാളവിക പോസ്റ്റ് ചെയ്ത വീഡിയോ ശ്രദ്ധ നേടിയിരുന്നു.

ക്രിസ്റ്റിയില്‍ പ്രവര്‍ത്തിച്ചതിനെ കുറിച്ച് എന്ത് തോന്നുന്നുവെന്ന് മാളവിക മാത്യുവിനോട് ചോദിക്കുന്നതാണ് വീഡിയോയുടെ തുടക്കം. മനോഹരം എന്നാണ് മാത്യുവിന്റെ മറുപടി. മാളവിക മോഹനനുമായി ജോലി ചെയ്യാന്‍ കഴിഞ്ഞതില്‍ അനുഗ്രഹീതനാണ് എന്നും മാത്യു പറയുന്നു. മാളവികയ്‌ക്കൊപ്പം ജോലി ചെയ്തത് എങ്ങനെയുണ്ട് എന്നായിരുന്നു താരത്തിന്റെ അടുത്ത ചോദ്യം. രസകരം, അവര്‍ സുന്ദരിയാണെന്നും മാത്യു പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

ബെന്യാമനും ജി.ആര്‍. ഇന്ദുഗോപനും ഒത്തുചേര്‍ന്ന് തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ആനന്ദ് സി ചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. റോക്കി മൗണ്ടന്‍ സിനിമാ സിന്റ് ബാനറില്‍ സജയ് സെബാസ്റ്റ്യനും കണ്ണന്‍ സതീശനും ചേര്‍ന്നാന്ന് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: malavika mohanan talks about intimate scene with mathew thomas

We use cookies to give you the best possible experience. Learn more