| Thursday, 9th September 2021, 3:56 pm

പ്രിയനടനൊപ്പം സ്‌ക്രീനില്‍ ഒരുമിക്കാന്‍ മാളവിക; സന്തോഷം പങ്കുവെച്ച് താരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളായ രണ്‍ബീര്‍ കപൂറിനൊപ്പം സിനിമ ചെയ്യാന്‍ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് നടി മാളവിക മോഹനന്‍.

അടുത്തിടെ രണ്‍ബീര്‍ കപൂറിനൊപ്പം മാളവിക ഒരു ഇ-കൊമേഴ്സ് വെബ്സൈറ്റിന്റെ പരസ്യത്തില്‍ വേഷമിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രണ്‍ബീറിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത താരം പങ്കുവെച്ചത്.

ഒടുവില്‍ തന്റെ പ്രിയതാരത്തിനൊപ്പം ഒരു സിനിമ ചെയ്യാനുള്ള അവസരം ലഭിച്ചിരിക്കുന്നു എന്ന കുറിപ്പോടെയാണ് രണ്‍ബീറിനൊപ്പമുള്ള ചിത്രം മാളവിക പങ്കുവെച്ചത്.

രണ്‍ബീര്‍ കപൂറിനൊപ്പമുള്ള മാളവിക മോഹനന്റെ ചിത്രം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ഫോട്ടോയില്‍ രണ്ടുപേരും മികച്ചതായിരിക്കുന്നുവെന്നും സിനിമയിലും അതു തന്നെ പ്രതീക്ഷിക്കുന്നു എന്നുമാണ് ആരാധകര്‍ കുറിച്ചത്.

2013 ല്‍ ‘പട്ടം പോലെ’ എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച മാളവിക ഇന്ന് തിരക്കുള്ള താരമാണ്. വിജയ് നായകനായ തമിഴ് ചിത്രം മാസ്റ്ററിലാണ് താരം ഒടുവിലായി അഭിനയിച്ചത്. മജീദ് മജിദിയുടെ ‘ബിയോണ്ട് ദി ക്ലൗഡ്‌സ്’ എന്ന ചിത്രത്തിലെ താര എന്ന വേഷത്തിലൂടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റാനും മാളവികയ്ക്കായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Malavika Mohanan is thrilled to work with her favourite actor Ranbir Kapoor!

Latest Stories

We use cookies to give you the best possible experience. Learn more