തങ്കലാനിലെ എന്റെ കഥാപാത്രത്തെ പോലെ ഒന്ന് ഇന്ത്യന്‍ സിനിമ മുമ്പ് കണ്ടിട്ടുണ്ടാകില്ല: മാളവിക മോഹനന്‍
Entertainment
തങ്കലാനിലെ എന്റെ കഥാപാത്രത്തെ പോലെ ഒന്ന് ഇന്ത്യന്‍ സിനിമ മുമ്പ് കണ്ടിട്ടുണ്ടാകില്ല: മാളവിക മോഹനന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th August 2024, 9:05 pm

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെയിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന താരമാണ് മാളവിക മോഹനന്‍. വിഖ്യാത സംവിധായകന്‍ മാജിദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്സ് എന്ന ചിത്രത്തിലും മാളവിക ഭാഗമായിരുന്നു. തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ചുരുങ്ങിയ കാലം കൊണ്ട് മാളവികക്ക് സാധിച്ചു.

പാ. രഞ്ജിത് സംവിധാനം ചെയ്ത തങ്കലാനാണ് പാര്‍വതിയുടെ പുതിയ ചിത്രം. 18ാം നൂറ്റാണ്ടില്‍ നടക്കുന്ന കഥ പറയുന്ന തങ്കലാനില്‍ ആരതി എന്ന ഗ്രാമദേവതയായാണ് മാളവിക എത്തുന്നത്. ചിത്രത്തിലെ മാളവികയുടെ ഗെറ്റപ്പ് വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തിലെ മേക്കപ്പിനായി വളരെയധികം കഷ്ടപ്പെട്ടെന്ന് മാളവിക പറഞ്ഞു.

ആരതി എന്ന കഥാപാത്രത്തെക്കുറിച്ച് എപ്പോള്‍ സംസാരിച്ചാലും താന്‍ ഇമോഷണലാകുമെന്ന് മാളവിക കൂട്ടിച്ചേര്‍ത്തു. ഈ കഥാപാത്രത്തെക്കുറിച്ച് ഇപ്പോള്‍ അധികമൊന്നും സംസാരിക്കുന്നില്ലെന്നും പ്രേക്ഷകര്‍ കണ്ട് മനസിലാക്കേണ്ടതാണെന്നും മാളവിക പറഞ്ഞു. സിനിമ കണ്ട ശേഷം ഇതുപോലെ ഒരു ഇന്‍സേനായിട്ടുള്ള കഥാപാത്രം ഇന്ത്യന്‍ സിനിമയില്‍ ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന് മനസിലാകുമെന്നും മാളവിക കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം നടന്ന ട്രെയ്‌ലര്‍ ലോഞ്ചിലാണ് മാളവിക ഇക്കാര്യം പറഞ്ഞത്.

‘ആരതി എന്ന കഥാപാത്രത്തെക്കുറിച്ച് ഇമോഷണലാകാതെ എനിക്ക് സംസാരിക്കാന്‍ കഴിയില്ല. എന്നെ വിശ്വസിച്ച് ഈ കഥാപാത്രം ഏല്പിച്ച രഞ്ജിത്തിനോടാണ് ആദ്യത്തെ നന്ദി പറയേണ്ടത്. ആരതിയെക്കുറിച്ച് ഇപ്പോള്‍ ഞാന്‍ ഒന്നും സംസാരിക്കുന്നില്ല. സിനിമ കണ്ട ശേഷം ഓഡിയന്‍സ് ആ ക്യാരക്ടറിനെപ്പറ്റി മനസിലാക്കട്ടെ എന്നാണ് ആഗ്രഹിക്കുന്നത്.

തങ്കലാന്‍ കണ്ടു കഴിയുമ്പോള്‍ ഇത്രയും ഭ്രാന്തമായിട്ടുള്ള ഒരു കഥാപാത്രം ഇന്ത്യന്‍ സിനിമയില്‍ മുമ്പ് കണ്ടിട്ടുണ്ടാകില്ല എന്ന് മാത്രമേ എനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയൂ. എന്റെ കരിയറിലെ ഏറ്റവും സ്‌പെഷ്യലായിട്ടുള്ള സിനിമയാണ് തങ്കലാന്‍. അത്രമാത്രം ആസ്വദിച്ച് ചെയ്ത സിനിമയാണ് തങ്കലാന്‍. പ്രേക്ഷകരുടെ പ്രതികരണം കാണാന്‍ വേണ്ടി കാത്തിരിക്കുകയാണ്,’ മാളവിക മോഹനന്‍ പറഞ്ഞു.

Content Highlight: Malavika Mohanan about her character in Thangalaan movie