Entertainment
ആകെ ഒരു അഭിമുഖത്തിനേ ഞാന്‍ പോയിട്ടുള്ളൂ, മിസ് വേള്‍ഡിനെ കാണാനുള്ള ആഗ്രഹമായിരുന്നു മനസ്സില്‍; അനുഭവം പറഞ്ഞ് മാളവിക മോഹനന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Feb 01, 06:43 am
Monday, 1st February 2021, 12:13 pm

വിജയ് നായകനായ മാസ്റ്ററില്‍ നായികയായി അഭിനയിച്ചുകൊണ്ട് പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയാണ് മലയാളിയായ മാളവിക മോഹനന്‍. മെഗാഹിറ്റ് ബോളിവുഡ് സിനിമകള്‍ക്ക് വരെ ക്യാമറ ഒരുക്കിയ കെ.യു മോഹനന്റെ മകളായ മാളവികയുടെ കുട്ടിക്കാലം മുതലുള്ള സ്വപ്നമായിരുന്നു സിനിമ.

അമ്മയ്‌ക്കൊപ്പം പ്രിയങ്കാ ചോപ്രയെ അഭിമുഖം ചെയ്യാന്‍ പോയ അനുഭവമാണ് മാളവിക വനിതയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. മാളവികയുടെ അമ്മ ബീനാ മോഹനന്‍ ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികളുമായി അഭിമുഖം നടത്തിയ ആളാണ്.

പ്രിയങ്ക ചോപ്ര മിസ് വേള്‍ഡ് ആയ സമയത്ത് അമ്മ അഭിമുഖം നടത്താന്‍ പോവുമ്പോള്‍ താനും കൂടെ പോയിരുന്നെന്ന് മാളവിക പറയുന്നു.

‘ആകെ ആ അഭിമുഖത്തിന് മാത്രമേ ഞാന്‍ പോയിട്ടുള്ളൂ. പ്രിയങ്ക ചോപ്ര മിസ് വേള്‍ഡ് ആയിരിക്കുന്ന സമയമാണത്. മിസ് വേള്‍ഡിനെ കാണാന്‍ അത്ര ആഗ്രഹത്തോടെയാണ് പോയത്. ഒപ്പം നിന്ന് ഫോട്ടോ ഒക്കെ എടുത്തു. നായികയാവുക എന്നൊന്നും എട്ടാം ക്ലാസുകാരിയുടെ സ്വപ്‌നത്തിലേ ഇല്ല’, മാളവിക മോഹനന്‍ പറയുന്നു.

ടീനേജ് മുതല്‍ക്കേ തനിക്ക് മോഡലിങ്ങിനോടും സൗന്ദര്യമത്സരങ്ങളോടും താല്‍പര്യം തോന്നിയിരുന്നില്ലെന്നും അത്തരം മത്സരങ്ങളില്‍ പെണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ക്കും നടക്കുന്ന രീതിക്കും പറയുന്ന കാര്യങ്ങള്‍ക്കും കൃത്രിമത്വം തോന്നിയിരുന്നെന്നും മാളവിക പറയുന്നു.

അച്ഛന്‍ ക്യാമറ ചെയ്യുന്ന സിനിമയില്‍ അഭിനയിക്കണമെന്നത് തന്റെ വലിയ ആഗ്രഹമാണെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ അത് സംഭവിക്കുമെന്നാണ് കരുതുന്നതെന്നും മാളവിക കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Malavika Mohan says about interviews with her mother