നിര്‍ഭയ പെണ്‍കുട്ടി വാതില്‍ തുറന്ന് കൊടുത്തിട്ടല്ലല്ലോ പീഢനത്തിന് ഇരയായതെന്ന നടി മാളവിക മേനോന്‍. സ്ത്രീകള്‍ ഒരിടത്തും സുരക്ഷിതരല്ലെന്നും എത്ര സ്‌ട്രോങ്ങാണെന്ന് പറഞ്ഞാലും ചില സന്ദര്‍ഭങ്ങളില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും താരം പറഞ്ഞു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാളവിക.
‘വാതില്‍ തുറന്ന് കൊടുക്കാതെ നമ്മളെ ആരും ഒന്നും ചെയ്യില്ല. അങ്ങനെ എന്ത് സംഭവിച്ചാലും അത് നമ്മുടെ ഉത്തരവാദിത്തമാണെന്നും’ സ്വാസികയുടെ പ്രസ്ഥാവനയെ കുറിച്ചുള്ള അഭിപ്രായമെന്താണെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
‘സ്ത്രീകള്‍ ഒരിക്കലും ഒരിടത്തും സുരക്ഷിതരല്ല. ഞാന്‍ ദല്‍ഹിയിലൊക്കെ പോകുമ്പോള്‍ എനിക്കും അത് ഫീല്‍ ചെയ്തിട്ടുണ്ട്. നമ്മളെ ആര്‍ക്കും എന്ത് വേണമെങ്കിലും ചെയ്യാന്‍ കഴിയുമല്ലോ. നമ്മള്‍ എത്ര സ്‌ട്രോങ്ങാണെന്ന് പറഞ്ഞാലും നമുക്ക് എന്ത് ചെയ്യാന്‍ പറ്റും. ഒരു അഞ്ച് ആണുങ്ങള്‍ ഒരുമിച്ച് വന്നാല്‍ നമ്മള്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാന്‍ കഴിയില്ല.
അതുകൊണ്ട് തന്നെ നമുക്ക് അങ്ങനെയൊന്നും പറയാന്‍ പറ്റില്ല. ശരിക്കും അതൊരു മോശം സാഹചര്യമാണ്. ഇത്തരത്തിലൊരു പ്രസ്ഥാവനയോടൊന്നും എനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. ദല്‍ഹിയില്‍ നടന്ന നിര്‍ഭയ കേസൊക്കെ നോക്കിയാല്‍ അത് മനസിലാകും. ആ പെണ്‍കുട്ടി ബസില്‍ ട്രാവല് ചെയ്യുകയായിരുന്നു. അവള്‍ വാതില്‍ തുറന്ന് കൊടുത്തതല്ലല്ലോ.
ആരാണ് ഇങ്ങനെയൊരു പ്രസ്താവന പറഞ്ഞതെന്ന് എനിക്കറിയില്ല. വളരെ നിരുത്തരവാദപരമായ പ്രസ്ഥാവനയാണ് ശരിക്കുമത്. അതിനാല്‍ ആ പ്രസ്ഥാവനയെ ഒരിക്കലും ഞാന്‍ അംഗീകരിക്കുന്നില്ല,’ മാളവിക മോഹനന്‍.
അതേസമയം നവാഗതനായ ആല്‍വിന്‍ എന്‍ട്രി സംവിധാനം ചെയ്യുന്ന ക്രിസ്റ്റിയാണ് മാളവികയുടെ ഏറ്റവും പുതിയ സിനിമ. ആല്‍വിന്റെ കഥക്ക് തിരക്കഥയൊരുക്കുന്നത് ബെന്യാമിനും ജി.ആര്‍. ഇന്ദുഗോപനും ചേര്‍ന്നാണ്. മാത്യു തോമസാണ് സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തിലെത്തുന്നത്.
content highlight: malavika mohan against swasika’s statement