Entertainment news
വരനെ ആവശ്യമുണ്ട് സിനിമയിലെ കല്യാണിയുടെ റോള്‍ ഒഴിവാക്കാനുള്ള കാരണം ഇതാണ്: മാളവിക ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jul 13, 10:50 am
Wednesday, 13th July 2022, 4:20 pm

പാര്‍വതിക്കും ജയറാമിനും കാളിദാസിനും ശേഷം മലയാള സിനിമയിലേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ് മകള്‍ മാളവിക. അധികം വൈകാതെ തന്നെ മാളവികയുടെ സിനിമാ അരങ്ങേറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാളവിക അഭിനയിച്ച തമിഴ് ആല്‍ബം സോങ് ‘മായം സെയ്ത പൂവേ’ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

നേരത്തെ അനൂപ് സത്യന്‍-ദുല്‍ഖര്‍ കൂട്ടുകെട്ടില്‍ പുറത്തുവന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ച റോള്‍ ചെയ്യാന്‍ അനൂപ് ആദ്യം സമീപിച്ചത് മാളവികയെ ആയിരുന്നു എന്ന് ജയറാം പറഞ്ഞിരുന്നു. ഇപ്പോഴിതാ ബിഹൈന്‍സ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ എന്തുകൊണ്ടാണ് താന്‍ ആ റോള്‍ ഒഴിവാക്കിയത് എന്ന് പറയുകയാണ് മാളവിക.

‘2019ലായിരുന്നു ആ റോള്‍ വന്നത്, ആ സമയം ഞാന്‍ മുംബൈയില്‍ ഒരു ഇന്റേണ്‍ഷിപ്പ് ചെയ്യുകയായിരുന്നു. സ്‌പോര്‍ട്‌സിലായിരുന്നു ആ സമയം മുഴുവന്‍. അനൂപ് എട്ടനാണ് എന്നോട് ആദ്യം ചോദിച്ചത്. മുംബൈയില്‍ ഒരു കഫേയില്‍ ഞങ്ങള്‍ മീറ്റ് ചെയ്തു. കഥയൊക്കെ പറഞ്ഞു. വളരെ പെട്ടന്നായിരുന്നു അത്. ചക്കി ഇത് ചെയ്യുന്നോ? ദുല്‍ഖറാണ് പ്രൊഡ്യൂസ് ചെയ്യുന്നതും കൂടെ അഭിനയിക്കുന്നതും ഒപ്പം ശോഭന ആന്റിയും ഉണ്ടെന്ന് പറഞ്ഞു. പെട്ടന്ന് പറഞ്ഞത് കൊണ്ട് ഞാന്‍ മെന്റലി തയ്യാറല്ലായിരുന്നു. അതുകൊണ്ടാണ് അത് വേണ്ട അടുത്ത സിനിമ ആവട്ടെ എന്ന് പറഞ്ഞത്.’; മാളവിക പറയുന്നു.

സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ റിഗ്രറ്റ് ഉണ്ടായിരുന്നില്ലയെന്നും കല്യാണി മികച്ച രീതിയില്‍ ആ റോള്‍ ചെയ്തു എന്നും മാളവിക കൂട്ടിച്ചേര്‍ക്കുന്നു. തയ്യാറാവാതെ ആ റോള്‍ ചെയ്യ്തിരുന്നു എങ്കില്‍ ആ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ സാധിക്കാതെ പോയേനെ എന്നും അതിനൊപ്പം ഇപ്പോള്‍ സിനിമ ചെയ്യാന്‍ തയ്യാറാണെന്നും ചില സിനിമ വര്‍ക്ക്ഷോപ്പുകളില്‍ ഓക്കെ പങ്കെടുത്തു എന്നും മാളവിക പറയുന്നുണ്ട്. നേരത്തെ പോണ്ടിച്ചേരിയിലെ ആദിശക്തി തിയേറ്റര്‍ നടത്തിയ അഭിനയ കളരിയില്‍ പങ്കെടുത്ത മാളവികയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Content Highlight : Malavika Jayaram says the Reason for rejecting the role in Varane Avishyamund movie