|

ആ സിനിമയിൽ കല്യാണിക്കു പകരം മറ്റൊരാളെ ചിന്തിക്കാനാവില്ല, അത് അവളുടെ കരിയർ മാറ്റി: മാളവിക ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വരനെ ആവശ്യമുണ്ടെന്ന സിനിമയിൽ കല്യാണിക്ക് പകരം മറ്റൊരാളെ അവിടെ ചിന്തിക്കാൻ കഴിയില്ലെന്ന് മാളവിക ജയറാം. തന്റെ സുഹൃത്തിന്റെ വളർച്ചയെ വളരെ സന്തോഷത്തോടെയാണ് നോക്കി കാണുന്നതെന്ന് മാളവിക പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മാളവിക.

‘ കല്യാണി എന്റെ ചെന്നൈ ബഡ്ഡിയാണ്. നമ്മൾ ചെന്നൈ കിഡ്‌സാണ്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ കല്യാണി അഭിനയിച്ചതിൽ എനിക്ക് ഭയങ്കര സന്തോഷമുണ്ട്. കാരണം ആ ക്യാരക്ടർ വളരെയധികം നന്നായി അവതരിപ്പിച്ചിട്ടുണ്ട്,’ താരം പറഞ്ഞു.

മലയാള സിനിമ ഇൻഡസ്ട്രിയിൽ കല്യാണിയുടെ കരിയർ തന്നെ മാറ്റിയത് ആ സിനിമക്ക് ശേഷമാണെന്നും മാളവിക കൂട്ടിച്ചേർത്തു.
‘ നടക്കേണ്ടതേ നടക്കുകയുള്ളു എന്നാണ് പറയുന്നത്. അവളത് മനോഹരമായി ചെയ്തു. ആ ക്യാരക്ടറിന് ഇപ്പോൾ നമുക്ക് വേറൊരാളെ ചിന്തിക്കാൻ പോലും പറ്റില്ല,’ മാളവിക പറഞ്ഞു.

അഭിമുഖത്തിൽ അപർണ ബാലമുരളിയുമായുള്ള സുഹൃത്ത് ബന്ധത്തെക്കുറിച്ചും താരം പറഞ്ഞു. അപർണയെ താൻ ബൊമ്മി എന്നാണ് വിളിക്കുന്നതെന്നും, താരത്തിന് ദേശീയ അവാർഡ് നേടിയപ്പോൾ ആദ്യം വിളിച്ചവരുടെ കൂട്ടത്തിലൊരാളാണ് താനെന്നും താരം പറഞ്ഞു.

‘ അവളെന്റെ ബൊമ്മിയാണ്. കണ്ണനും(കാളിദാസ്) അപ്പുവും കൂടി ഒരു മൂവി വർക്ക് ചെയ്തു. പിന്നെ നമ്മുടെ പാരെന്റ്സ് സുഹൃത്തുക്കളാണ്. അപ്പുവിന്റെ അമ്മയൊക്കെ പാട്ടുകാരാണ്. അപ്പയും അമ്മയും മുൻപേ ഷോയിലൊക്കെ പോകുന്ന സമയം തൊട്ടുള്ള പരിചയമാണ്. ഇപ്പോഴും ആ ബന്ധം കൊണ്ടുപോകുന്നുണ്ട്. എപ്പോഴൊക്കെ അപ്പു ചെന്നൈയിൽ വന്നാലും ഞങ്ങൾ കാണാറുണ്ട്. ഇപ്പോൾ ആളെ അങ്ങനെ കിട്ടാറില്ല. അവളുടെ ഉയർച്ചയിൽ ഞാൻ വളരെ സന്തോഷിക്കുന്നു.

അവാർഡ് കിട്ടിയപ്പോൾ തന്നെ വിഷ് ചെയ്ത ഒരാളാണ് ഞാൻ. അവാർഡ് കിട്ടിയപ്പോൾ തന്നെ മീറ്റ് ചെയ്യാൻ പറ്റി. അവളെ ഞാൻ ബൊമ്മി എന്നാണ് വിളിക്കുന്നത്. ആൾ ഇൻക്രെഡിബിലി ടാലന്റഡാണ്. ആളൊരു ഫയർ ക്രാക്കർ പോലെയാണ്. കഥാപാത്രം കയ്യിൽ കിട്ടി കഴിഞ്ഞാൽ ബ്ലാസ്റ്റ് ചെയ്യിപ്പിക്കാൻ കഴിവുള്ള ഒരാളാണ് അപ്പു,’ മാളവിക ജയറാം പറഞ്ഞു.

Content Highlight: Malavika Jayaram says that she can’t think of anyone else instead of Kalyani in the movie varane avashyamund

Latest Stories