ദുൽഖറിനൊപ്പം റൊമാന്റിക് സിനിമ ചെയ്യണം: മാളവിക ജയറാം
ഫഹദ് ഫാസില്‍ ഇന്റര്‍വ്യൂസില്‍ കാണുന്ന ഒരാളെല്ലെന്നും അടുത്തറിയാന്‍ ശ്രമിച്ചാല്‍ വളരെ രസകരമായ സ്വഭാവമാണ് ഉള്ളതെന്നും ദുല്‍ഖര്‍ സല്‍മാന്റെ കൂടെ ഒരു റൊമാന്റിക് സിനിമ ചെയ്യാന്‍ താല്പര്യമുണ്ടെന്നും മാളവിക ജയറാം. ഇന്ത്യ ഗ്ലിറ്റ്‌സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മാളവിക താരത്തെക്കുറിച്ച് പരാമര്‍ശിച്ചത്. അഭിമുഖത്തില്‍ തന്റെ മറ്റു സുഹൃത്തുക്കളായ നടിനടൻമാരെക്കുറിച്ചും മാളവിക സംസാരിച്ചു.
‘ എന്റെ അറിവില്‍ അദ്ദേഹം ഒരുപാട് ലയേഴ്സ് ഉള്ള ഒരാളാണ്. ഇന്റര്‍വ്യൂസില്‍ കാണുന്ന പോലെയുള്ള ഒരാളല്ല. അടുത്തറിയാന്‍ ഒരവസരം കിട്ടുകയാണെങ്കില്‍ നിങ്ങള്‍ക്ക് മനസിലാവും ആളൊരു അടിപൊളിയാണെന്ന്. ഭയങ്കര ഫണ്‍ ആണ്. ഇന്റര്‍വ്യൂസിലൊക്കെ കുറച്ചൊക്കെ സൈലന്റ് ആയി സംസാരിക്കും. ആള്‍ നമ്മളെയൊക്കെ കളിയാക്കുന്ന ഒരു ടൈപ്പ് ആണ്,’ മാളവിക പറഞ്ഞു.
ദുല്‍ഖര്‍ സല്‍മാന്റെ കൂടെ ഒരു റൊമാന്റിക് സിനിമ ചെയ്യാന്‍ താല്പര്യമുണ്ടെന്നും, ആളൊരു ഭയങ്കര ക്യൂട്ട് ആയിട്ടാണ് തനിക്ക് തോന്നിയതെന്നും മാളവിക പറഞ്ഞു.
‘പണ്ട് പരിചയപ്പെട്ടതാ, ഭയങ്കര ക്ലോസായിട്ടൊന്നും അറിയില്ല. പക്ഷെ ഭയങ്കര ക്യൂട്ട് ആണ്. ഞാന്‍ എല്ലായിടത്തും പറഞ്ഞിട്ടുണ്ട് എനിക്ക് എന്നെങ്കിലും ഒരിക്കല്‍ ഒരു റൊമാന്റിക് സിനിമ മുഴുവനായി കൂടെ ചെയ്യണമെന്ന്. എനിക്ക് കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുള്ള നടന്മാരില്‍ ഒരാളാണ് ദുല്‍ഖര്‍,’ മാളവിക പറഞ്ഞു.
താരത്തോട് പ്രണവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു ഫില്‍റ്റര്‍ ഇല്ലാത്തൊരാളായിട്ടാണ് തനിക്കു തോന്നിയതെന്ന് മാളവിക പറഞ്ഞു. ‘അവര്‍ ഇവിടെ ചെന്നൈയില്‍ താമസിച്ചിരുന്നപ്പോഴുള്ള പരിചയമാണ്. നമ്മളൊക്കെ വളർന്നതിനുശേഷം നേരിട്ട് കണ്ടിട്ടില്ല. സിനിമയിലൊക്കെ വന്നതിനു ശേഷം ഞാന്‍ കണ്ടിട്ടില്ല. അപ്പു ഒരു ഫില്‍റ്റര്‍ ഇല്ലാത്ത ഒരാളാണ്. ഇതിലും നല്ലത് അവന്‍ അര്‍ഹിക്കുന്നുണ്ട്’. താരം പറഞ്ഞു.
Content Highlight: Malavika Jayaram said that she is interested in doing a romantic film with Dulquer Salmaan