ന്യൂദല്‍ഹി: ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളില്‍ മലപ്പുറത്തിന് ഒന്നാം സ്ഥാനം. ദി ഇക്കണോമിസ്റ്റിന്റെ 2015-20 പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
Three of the world’s ten fastest-growing urban areas are in India, with another three in China https://t.co/smYZFAnYIN pic.twitter.com/0oixZx21Rc
— The Economist (@TheEconomist) January 7, 2020
വേഗത്തില്‍ വളരുന്ന ആദ്യ പത്ത് നഗരങ്ങളില്‍ മലപ്പുറത്തിനെ കൂടാതെ കോഴിക്കോടിനും കൊല്ലത്തിനും സ്ഥാനമുണ്ട്. കോഴിക്കോട് നാലാമതും കൊല്ലം പത്താമതുമാണ്. തൃശ്ശൂര്‍ 13-ാം സ്ഥാനത്തുമുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പട്ടികയിലെ ആദ്യ 15 ല്‍ ഇന്ത്യയില്‍ നിന്ന് കേരളത്തിലെ നഗരങ്ങള്‍ മാത്രമാണുള്ളതെന്നതും ശ്രദ്ധേയമാണ്. 27-ാം സ്ഥാനത്തുള്ള സൂറത്തും 30-ാം സ്ഥാനത്തുള്ള തിരുപ്പൂരും മാത്രമാണ് പട്ടികയില്‍ പിന്നീട് വരുന്ന ഇന്ത്യന്‍ നഗരങ്ങള്‍.
ദി ഇക്കണോമിസ്റ്റിന്റെ പട്ടിക കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
2015- 20 കാലയളവില്‍ 44.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയാണ് മലപ്പുറം ഒന്നാം സ്ഥാനത്തെത്തിയത്. വിയറ്റ്‌നാമിലെ കാന്‍ തോ ആണ് രണ്ടാം സ്ഥനത്ത്. നാലാമതുള്ള കോഴിക്കോട് 34.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ കൊല്ലം 31.1 ശതമാനം വളര്‍ച്ചയാണ് ഇക്കാലയളവില്‍ കൈവരിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ആദ്യ പത്തില്‍ മൂന്ന് സ്ഥാനങ്ങള്‍ വീതം ഇന്ത്യയിലേയും ചൈനയിലേയും നഗരങ്ങള്‍ക്കാണ്. 13-ാം സ്ഥാനത്തുള്ള തൃശ്ശൂര്‍ 30.2 ശതമാനം വളര്‍ച്ച നേടി.
WATCH THIS VIDEO: