മലപ്പുറം: എടപ്പാളില്‍ 10 വയസുകാരിയെ തിയേറ്ററില്‍ പീഡിപ്പിച്ച സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. സതീഷാണ് അറസ്റ്റിലായത്. സ്റ്റേഷനില്‍ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും വിവരം പൊലീസില്‍ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും ആരോപിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അല്‍പസമയത്തിനകം സതീഷിനെ കോടതിയില്‍ ഹാജരാക്കും. അതേസമയം പൊലീസിന്റേത് പ്രതികാര നടപടിയാണെന്ന ആരോപണം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
തിയേറ്ററില്‍ ഇരിക്കുന്ന പത്ത് വയസുകാരി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാകുന്ന ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസായിരുന്നു പുറത്തുവിട്ടത്. ഏപ്രില്‍ 18നായിരുന്നു സംഭവം നടന്നത്. രണ്ടു മണിക്കൂറിലേറെ പീഡനത്തിന്റെ ദൃശ്യം തിയറ്ററിലെ നിരീക്ഷണ ക്യാമറയില്‍ പതിയുകയായിരുന്നു.
തിയേറ്റര്‍ അധികൃതര്‍ ഈ ദൃശ്യം ചൈല്‍ഡ് ലൈനിന്റെയും ചാനലിന്റെയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഏപ്രില്‍ 26 ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസിനെ വിവരം അറിയിച്ചിരുന്നെങ്കിലും പൊലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല.
Dont Miss ‘നിയമങ്ങള്‍ നല്ലതാണ് പക്ഷേ അല്പം കരുണയാവാം’; പരീക്ഷാ ഹാളില്‍ പ്രവേശനം നിഷേധിച്ചതിന്റെ പേരില്‍ 28 കാരന്‍ ആത്മഹത്യ ചെയ്തു
തുടര്‍ന്ന് വീഡിയോ അടക്കം മാതൃഭൂമി ചാനല്‍ പുറത്തു വിട്ട് വാര്‍ത്ത വിവാദമായ സാഹചര്യത്തിലാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായത്.
തുടര്‍ന്ന് സംഭവത്തില്‍ പ്രതിയായ തൃത്താല സ്വദേശിയും വ്യവസായിയുമായ കണ്‍കുന്നത്ത് മൊയ്തീന്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക പീഡനം തടയുന്നതിനുള്ള പോക്‌സോ വകുപ്പ് അനുസരിച്ചാണ് തൃത്താല സ്വദേശി മൊയ്തീനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ദൃശ്യങ്ങളടക്കം പരാതി നല്‍കിയിട്ടും കേസെടുക്കാനോ പ്രതിയെ പിടികൂടാനോ പൊലീസ് തയ്യാറായിരുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ മാത്രമാണ് അറസ്റ്റുണ്ടായത്.
വിഷയത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്.ഐ ബേബിയെ അന്വേഷണ വിധേയമായി തൃശൂര്‍ റേഞ്ച് ഐ.ജി.എം.ആര്‍ അജിത്ത് കുമാര്‍ സസ്പെന്റ് ചെയതിരുന്നു. മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മൊയ്തീന്‍ കുട്ടിയുടെയും സ്ത്രീയുടെയും പേരില്‍ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.