മലപ്പുറം: മലപ്പുറം തേഞ്ഞിപ്പാലത്തിനടുത്ത് കോഹിനൂരില്‍ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമ്മ അനീസയാണ് കുഞ്ഞിനെ കഴുത്ത് ഞരിച്ച് കൊന്നതെന്ന് പൊലീസ് പറയുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. സംഭവശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച അനീസയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവശേഷം കൈ ഞരമ്പ് മുറിച്ച് അബോധാവസ്ഥയിലായ അനീസയെ കണ്ട അയല്‍വാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസിന്റെയും നാട്ടുകാരുടേയും സഹായത്തോടെയാണ് അനീസയെ ആശുപത്രിയില്‍ എത്തിച്ചത്.
കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് അനീസയ്ക്ക് ചെറിയ തോതില്‍ മാനസിക പ്രശ്നങ്ങള്‍ഉണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Malappuram Mother Kill daughter