| Thursday, 13th August 2020, 9:42 pm

കരിപ്പൂര്‍ വിമാനാപകടം; രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മലപ്പുറം എസ്.പിയ്ക്ക് കൊവിഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ജില്ലാ പൊലീസ് മേധാവി യു.അബ്ദുല്‍ കരീമിന്റെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ്. കരിപ്പൂര്‍ വിമാനാപകട രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായും ഗണ്‍മാന് നേരത്തെ പോസിറ്റീവ് ആയതിനാലും അദ്ദേഹം ക്വാറന്റീനിലായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിനും പ്രമുഖ വ്യക്തികള്‍ വിമാനത്താവളം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ സുരക്ഷയൊരുക്കുന്നതിനും എസ്.പി നേതൃത്വം നല്‍കിയിരുന്നു.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സ്രവ പരിശോധന നടത്തുകയും ഇന്ന് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എസ്.പി ഓഫീസിലെ ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്ന മലപ്പുറം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണനും നിരീക്ഷണത്തിലാണ്.

മലപ്പുറത്ത് ഇന്ന് 202 പേര്‍ക്കാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 26 പേര്‍ക്ക് ഉറവിടമറിയാതെയും 158 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ത്തിലൂടെയുമാണ് രോഗബാധ.

ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 11 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Malappuram SP Covid 19

We use cookies to give you the best possible experience. Learn more