ശരീരത്തില്‍ നിരവധി വെട്ടുകള്‍ ഏറ്റിട്ടുണ്ട്. മുഖം വെട്ടേറ്റ് തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു. ഫൈസലിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
മലപ്പുറം: മലപ്പുറത്ത് തിരൂരങ്ങാടിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കൊടിഞ്ഞി സ്വദേശി 30 കാരനായ ഫൈസലാണ് മരിച്ചത്.
തിരൂരങ്ങാടി ഫാറൂഖ് നഗറിലാണ് യുവാവിന്റെ മൃതദേഹം വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിരൂരങ്ങാടി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
ശരീരത്തില്‍ നിരവധി വെട്ടുകള്‍ ഏറ്റിട്ടുണ്ട്. മുഖം വെട്ടേറ്റ് തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു. ഫൈസലിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം കൊലപാതകത്തിന് പിന്നില്‍ ആരെന്ന് കാര്യത്തില്‍ പോലീസിന് സൂചനയൊന്നും ലഭിച്ചിട്ടില്ല. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ഹിന്ദുവായിരുന്ന ഇയാള്‍ മതപരിവര്‍ത്തനത്തിലൂടെ മുസ്‌ലിം ആയ വ്യക്തിയാണ്. ഇതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ ഭീഷണികള്‍ ഉണ്ടായിരുന്നതായി വിവരം ഉണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.