മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരാധികയെന്ന് സ്വയം പ്രഖ്യാപിച്ച് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച വണ്ടൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ടി.പി സുല്‍ഫത്തിന് ആകെ ലഭിച്ചത് 56 വോട്ട്.
വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാംവാര്‍ഡില്‍ 961 വോട്ടുകള്‍ നേടി യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായ സീനത്താണ് വിജയിച്ചത്. ഇടത് സ്ഥാനാര്‍ഥി അന്‍സ് രാജന് 650 വോട്ടുകള്‍ ലഭിച്ചു.
വാണിയമ്പലം കൂറ്റമ്പാറ സ്വദേശിനിയാണ് ടി.പി. സുല്‍ഫത്ത്. മുത്തലാഖ് ബില്‍ പോലുള്ള വിഷയങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ ബി.ജെ.പിക്ക് അനുകൂലമായി ചിന്തിക്കുമെന്ന് സുല്‍ഫത്ത് അവകാശപ്പെട്ടിരുന്നു.
2014ല്‍ മോദി അധികാരത്തിലേറിയത് മുതല്‍ അദ്ദേഹത്തിന്റെ ആരാധികയാണെന്ന് അവകാശപ്പെട്ട സുല്‍ഫത്ത് പൗരത്വനിയമത്തെക്കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോള്‍ പഠിച്ചിട്ടില്ലെന്നായിരുന്നു മറുപടി പറഞ്ഞിരുന്നത്.
മുത്തലാഖ് നിരോധനവും പെണ്‍കുട്ടികളുടെ വിവാഹപ്രായം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനവും മോദിയുടെ ധീരമായ നടപടികളാണെന്നായിരുന്നു സുല്‍ഫത്ത് പറഞ്ഞിരുന്നത്.
പ്രദേശത്തെ പ്രമുഖ ബിസിനസ് കുടുംബാംഗമായ സുല്‍ഫത്ത് ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Malappuram Modi Fan 56 Vote Kerala Local Body Election 2020