| Monday, 8th March 2021, 3:05 pm

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്; എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പി സ്ഥാനാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യദല്‍ഹി: മലപ്പുറം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി എ.പി അബ്ദുള്ളക്കുട്ടിയെ പ്രഖ്യാപിച്ചു. മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രാജി വെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് തന്നെയാണ് ഉപതെരഞ്ഞെടുപ്പും നടക്കുന്നത്. നിലവില്‍ മുസ്‌ലിം ലീഗും ഇടത് മുന്നണിയും പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

നേരത്തെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ മത്സരിച്ച എസ്. എഫ്.ഐ നേതാവ് വി.പി.സാനുവിനെ തന്നെ മത്സരത്തിന് എല്‍.ഡി.എഫ് പരിഗണിച്ചേക്കുമെന്നാണ് സൂചന.

കുഞ്ഞാലിക്കുട്ടി രാജി വെച്ചതില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് ഒരുകൂട്ടം യുവാക്കള്‍ ആരംഭിച്ച ആത്മാഭിമാന സംരക്ഷണ സമിതിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.

എ.പി. സാദിഖലി തങ്ങളാണ് സ്ഥാനാര്‍ത്ഥി. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 2,60,153 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടി ജയിച്ചത്. വി.പി.സാനുവിന് 3,29,720 വോട്ടുകളായിരുന്നു ലഭിച്ചത്. ബി.ജെ.പിയുടെ ഉണ്ണികൃഷ്ണന് 82,332 വോട്ടുകളാണ് ലഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Malappuram Lok Sabha by-election; AP Abdullakutty is the BJP candidate

We use cookies to give you the best possible experience. Learn more