മലപ്പുറത്ത് ലീഗ് സീറ്റ് പിടിച്ചെടുത്ത് എല്‍.ഡി.എഫ്; കവനൂര്‍ പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി
Kerala News
മലപ്പുറത്ത് ലീഗ് സീറ്റ് പിടിച്ചെടുത്ത് എല്‍.ഡി.എഫ്; കവനൂര്‍ പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th February 2019, 11:42 am

മലപ്പുറം: മലപ്പുറം കാവനൂര്‍ പഞ്ചായത്തില്‍ ലീഗ് സീറ്റ് പിടിച്ചെടുത്ത് എല്‍.ഡി.എഫ്. കാവനൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഹിന 40 വോട്ടിനാണ് വിജയിച്ചത്.

പഞ്ചായത്ത് ഭരണം ഇതോടെ യു.ഡി.എഫിന് നഷ്ടമായി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പുറത്തൂര്‍ ഡിവിഷനില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി.ഒ.ബാബുരാജ് ജയിച്ചു. ഇതോടെ യു.ഡി.എഫിന് ബ്ലോക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി.


തിരിച്ചടിക്കും; സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി


ആലപ്പുഴ കരുവാറ്റ പഞ്ചായത്ത് നാരായണ വിലാസം വാര്‍ഡ് എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് പ്രതിനിധി സുകുമാരിയമ്മ 102 വോട്ടുകള്‍ക്ക് വിജയിച്ചു.

ആലപ്പുഴ നഗരസഭാ ജില്ലാ കോടതി വാര്‍ഡില്‍ കോണ്‍ഗ്രസിന് തിരിച്ചടി. കോണ്‍ഗ്രസ് വിമതന്‍ ബി മെഹബൂബാണ് വിജയിച്ചത്. കായംകുളം നഗരസഭാ 12ആം വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി 424 വോട്ടുകള്‍ക്ക് സുഷമയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

കൈനകരി പഞ്ചായത്ത് ഭജനമഠം വാര്‍ഡ് ഇടതുമുന്നണി നിലനിര്‍ത്തി. 105 വോട്ടുകള്‍ക്ക് ബീന വിനോദ് ആണ് തിരഞ്ഞെടുക്കപ്പെട്ടത്.