| Saturday, 22nd February 2020, 10:35 am

ഫ്രീകിക്കെടുത്ത് വൈറലായ ആ കുട്ടി ടീം ഇനി സിനിമയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലമ്പൂര്‍: ഫ്രീകിക്കെടുത്ത് വൈറലായ നിലമ്പൂര്‍ പോത്തു കല്ലിലെ കുട്ടി താരങ്ങള്‍ക്ക് സനിമയിലഭിനയിക്കാന്‍ ക്ഷണം. നിലമ്പൂര്‍ പൂളപ്പാടം ജി.എല്‍.പി സ്‌കൂളിലെ നാലാം ക്ലാസുകാരായ നാലുപേര്‍ക്കും കൂടെ കളിച്ചവര്‍ക്കുമാണ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്.

മുംബൈ മലയാളിയായ നവാഗത സംവിധായകനാണ് കുട്ടികളെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചത്. സ്‌കൂളിലെ കായികാധ്യാപകന്‍ ശ്രീജു എ.ചോഴിയെ അറിയിക്കുകയായിരുന്നു സംവിധായകന്‍.

ഡിസംബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ഫുട്‌ബോളിന് പ്രാധാന്യം നല്‍കിയുള്ള ചിത്രത്തില്‍ നിരവധി കുട്ടികളെ അണിയറ പ്രവര്‍ത്തകര്‍ തേടുന്നുണ്ട്.

എം. അസ്‌ലഹ്, എം.വി. പ്രത്യുഷ്, ലുഖ്മാനുല്‍ ഹക്കിം, ആദില്‍ എന്നിവരാണ് ഫ്രീകിക്കെടുത്ത് ലോകം മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ച കുട്ടിത്താരങ്ങള്‍. കായികാധ്യാപകന്‍ കുട്ടികള്‍ ഫ്രീകിക്കെടുക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.

മൂന്നുപേര്‍ കിക്കെടുക്കുന്നതു പോലെ കാണിച്ച് എതിര്‍ ടീമിനെ കബളിപ്പിച്ച് നാലാമന്‍ വെട്ടിച്ചു വന്ന് കിക്കെടുക്കുന്നതായിരുന്നു വീഡിയോ. വീഡിയോ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയും പങ്കുവെച്ചിരുന്നു.

433 എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവെച്ച വീഡിയോ ഇവാന്‍ റാക്കിടിച്ച്, ഫിലിപ്പ് കുട്ടിഞ്ഞ്യോ, എയ്ഞ്ചല്‍ ഡി മരിയ തുടങ്ങി നിരവധി ഫുട്‌ബോള്‍ താരങ്ങള്‍ ലൈക്കടിക്കുകയും ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more