മലപ്പുറത്ത് കൊവിഡ് ബാധിച്ച് മരിച്ച ഹംസക്കോയ ഇന്ത്യന്‍ മുന്‍ ഫുട്‌ബോള്‍ താരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th June 2020, 10:29 am
മലപ്പുറം: മലപ്പുറത്ത് കൊവിഡ് ബാധിച്ച് മരിച്ച ഹംസക്കോയ പഴയകാല ഫുട്‌ബോള്‍ താരം. പരപ്പനങ്ങാടി സ്വദേശിയായ ഇദ്ദേഹം ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നു. മോഹന്‍ബഗാന്റെ താരമായിരുന്നു. മൊഹമ്മദന്‍സ് ക്ലബ്ബിലും കളിച്ചിട്ടുണ്ട്.
1970-80 കാലഘട്ടത്തിലായിരുന്നു അദ്ദേഹം ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചത്. അദ്ദേഹത്തിന്റെ മകനും ഫുട്‌ബോള്‍ താരവും ഗോള്‍ കീപ്പറുമായിരുന്നു. ഇപ്പോള്‍ മുംബൈയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയാണ് മകനിപ്പോള്‍. കഴിഞ്ഞമാസം 21 ാം തിയതി റോഡ് മാര്‍ഗമാണ് ഹംസക്കോയയും കുടുംബവും മുംബൈയില്‍ നിന്നും മലപ്പുറത്തെത്തിയത്.