തിരുവനന്തപുരം: മലപ്പുറത്തെ സിനിമാ തിയേറ്ററില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായി ആഴ്ചകള്‍ പിന്നിട്ടിട്ടും ചൈല്‍ഡ് ലൈന്‍ പരാതി നല്‍കിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാതെ പൊലീസ്.
കഴിഞ്ഞ മാസം 18 ാം തിയതിയാണ് പത്ത് വയസില്‍ താഴെ മാത്രം പ്രായമുള്ള പെണ്‍കുട്ടി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നത്. തിയേറ്റര്‍ അധികൃതര്‍ ദൃശ്യങ്ങള്‍ സഹിതം ചൈല്‍ഡ് ലൈന് കൈമാറിയതിന് ശേഷം ചൈല്‍ഡ് ലൈന്‍ ഏപ്രില്‍ 26 ാം തിയതി ദൃശ്യങ്ങളടക്കം പൊലീസില്‍ പരാതി നല്‍കിയതാണ്. എന്നിട്ടും കേസില്‍ അന്വേഷണം നടത്താനോ പ്രതിയെ കണ്ടെത്താനോ പൊലീസ് തയ്യാറായില്ല.
മാതൃഭൂമി ന്യൂസ് ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത പുറത്ത് വിട്ടതിന് പിന്നാലെയാണ് മലപ്പുറം ചങ്ങരംകുളം പൊലീസ് സംഭവത്തില്‍ കേസെടുത്തത്. വിഷയത്തില്‍ തങ്ങള്‍ക്ക് പരാതി ലഭിച്ചിരുന്നെന്ന് മലപ്പുറം എസ്.പി സമ്മതിച്ചിട്ടുണ്ട്. തിരൂര്‍ ഡി.വൈ.എസ്.പിയെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നെന്നും അദ്ദേഹം പറയുന്നു.
മാതൃഭൂമി ന്യൂസാണ് ക്രൂരമായ ബാലപീഡനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. അമ്മയൈന്ന് തോന്നിക്കുന്ന ഒരു സ്ത്രീയ്‌ക്കൊപ്പം സിനിമായ തിയേറ്ററില്‍ ഇരിക്കുന്ന പിഞ്ചു ബാലികയാണ് പീഡനത്തിന് ഇരയായത്.
പത്ത് വയസില്‍ താഴെയുള്ള കുട്ടിയെയാണ് പീഡനത്തിന് ഇരയാക്കുന്നത്. ആഢംബര വാഹനത്തിലെത്തിയ ആള്‍ സ്ത്രീയുടെ സഹായത്തോടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
രണ്ട് കൈകള്‍കൊണ്ട് കുട്ടിയുടേയും സ്ത്രീകളുടേയും അവയവങ്ങളിലൂടെ കൈകൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളില്‍ പതിഞ്ഞത്.
അതേസമയം പ്രതി ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.
കെ.എല്‍ 46 ജി 240 എന്ന നമ്പറുള്ള ബെന്‍സ് കാറില്‍ നിന്നാണ് ഇവര്‍ വന്നിറങ്ങിയത്. സിനിമ തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇവര്‍ തിയേറ്ററില്‍ എത്തി. പിന്നീടങ്ങോട്ട് പെണ്‍കുട്ടിയുടേയും സ്ത്രീയുടേയും സ്വകാര്യഭാഗങ്ങളില്‍ ഇയാള്‍ സ്പര്‍ശിക്കുകയും പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.