| Monday, 17th April 2017, 11:13 am

മലപ്പുറത്ത് ബി.ജെ.പിക്ക് വന്‍തിരിച്ചടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍തിരിച്ചടി. പകുതിയിലേറെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 57 ശതമാനം വോട്ട് യു.ഡി.എഫും 36 ശതമാനം വോട്ട് എല്‍.ഡി.എഫും നേടിയപ്പോള്‍ വെറും 6.8 ശതമാനം വോട്ട് മാത്രമേ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് നേടാന്‍ കഴിഞ്ഞത്.

എല്‍.ഡി.എഫിന് കഴിഞ്ഞ തവണത്തേക്കാള്‍ ഒന്‍പത് ശതമാനം വോട്ടുകള്‍ കൂടുതല്‍ ലഭിച്ചിട്ടുണ്ട്. അതേസമയം, യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് ഒന്നര ലക്ഷം കടന്നു.

മഞ്ചേരി,പെരിന്തല്‍മണ്ണ, മങ്കട, വേങ്ങര, വള്ളിക്കുന്ന്, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ കുഞ്ഞാലിക്കുട്ടിയാണ് ലീഡ് ചെയ്യുന്നത്. വള്ളിക്കുന്നും കൊണ്ടോട്ടിയിലും തുടക്കത്തില്‍ എല്‍.ഡി.എഫ് ലീഡ് ചെയ്തെങ്കിലും പിന്നീട് നില മെച്ചപ്പെടുത്താനായില്ല. നാലാം സ്ഥാനത്ത് നോട്ടയാണ്. 3000 ത്തിലേറെ വോട്ടുകള്‍ നോട്ടയ്ക്ക് ലഭിച്ചിട്ടുണ്ട്.


വര്‍ഗീയ ധ്രുവീകരണം ഇല്ല; മതേതര നിലപാടിന്റെ വിജയമെന്ന് കുഞ്ഞാലിക്കുട്ടി 


മലപ്പുറം ഗവ. കോളേജില്‍ രാവിലെ എട്ടിന് തുടങ്ങിയ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. പന്ത്രണ്ടു മണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാകും.

12നായിരുന്നു വോട്ടെടുപ്പ്. 13,12,693 വോട്ടര്‍മാരില്‍ 9,36,315 പേരാണ് വോട്ടുചെയ്തത് പോളിങ് 71.33 ശതമാനം. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ 71.21 ശതമാനമായിരുന്നു പോളിങ്.

We use cookies to give you the best possible experience. Learn more