മലപ്പുറത്തും ബി.ജെ.പി കോഴ; ബാങ്ക് പരീക്ഷ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താമെന്ന് പറഞ്ഞ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വാങ്ങിയത് 10 ലക്ഷം
Kerala
മലപ്പുറത്തും ബി.ജെ.പി കോഴ; ബാങ്ക് പരീക്ഷ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താമെന്ന് പറഞ്ഞ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വാങ്ങിയത് 10 ലക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st July 2017, 1:56 pm

മലപ്പുറം: മലപ്പുറത്തും ബി.ജെ.പിയില്‍ കോഴ ആരോപണം. മലപ്പുറം ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി രശ്മില്‍ നാഥ് 10 ലക്ഷം കോഴ വാങ്ങിയെന്ന് പരാതി

ബാങ്ക് പരീക്ഷ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താമെന്ന് വാഗ്ദാനം ചെയ്താണ് പണം വാങ്ങിയത്. എന്നാല്‍ പിന്നീട് പണം തിരികെ നല്‍കി പരാതി ഒതുക്കിതീര്‍ക്കുകയായിരുന്നു.

മെഡിക്കല്‍ കോളജ് അനുവദിക്കുന്നതിനായി ബി.ജെ.പി നേതാക്കള്‍ കോഴവാങ്ങിയെന്ന അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തിന് പിന്നാലെയാണ് മലപ്പുറത്തെ ബി.ജെ.പി നേതാവ് ഉള്‍പ്പെട്ടെ കോഴ വിവാദവും പുറത്തുവരുന്നത്.


Dont Miss ബി.ജെ.പി നേതാക്കള്‍ കോഴവാങ്ങിയെന്ന അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവം: അന്വേഷണ സംഘാംഗമായ നസീറിനെതിരെ ബി.ജെ.പി നടപടി


ബി.ജെ.പി നേതാവ് കെ.പി ശ്രീശനും എ.കെ നസീറുമുള്‍പ്പെട്ട രണ്ടംഗ സമിതിയാണ് മെഡിക്കല്‍ കോളജ് കോഴ സംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് കൈമാറുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചോര്‍ന്നത്.

വര്‍ക്കലയിലെ എസ്.ആര്‍ കോളേജ് ഉടമ ആര്‍ ഷാജിയില്‍നിന്ന് ബി.ജെ.പി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍. എസ് വിനോദ് 5.60 കോടി രൂപ കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും പണം നല്‍കിയതായി ഷാജി മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

ആര്‍. ഷാജി ബി.ജെ.പി സംസ്ഥാന കമ്മിറ്റിക്ക് രേഖാമൂലം പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമായത്. ഔദ്യോഗികനേതൃത്വം പരാതി ഒതുക്കാന്‍ ശ്രമിച്ചെങ്കിലും വി മുരളീധരന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇത് ചര്‍ച്ചയാക്കി. ദല്‍ഹിയിലുള്ള സതീശ് നായര്‍ക്ക് കുഴല്‍പ്പണമായി തുക കൈമാറിയെന്ന് വിനോദ് സമ്മതിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണത്തിനിടെ എം.ടി രമേശിനെതിരെയും മൊഴി ലഭിച്ചിരുന്നു.