| Friday, 5th March 2021, 1:14 pm

ചെങ്ങന്നൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ല; റിപ്പോര്‍ട്ടുകള്‍ തള്ളി മലങ്കര ഓര്‍ത്തഡോക്സ് പള്ളി വക്താവ്

സ്പോര്‍ട്സ് ഡെസ്‌ക്

ചെങ്ങന്നൂര്‍: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതാവ് ആര്‍.ബാലശങ്കറിനെ പിന്തുണയ്ക്കണമെന്ന് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി പറഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമെന്ന് സഭയുടെ വക്താവ് ഫാ. ജോണ്‍സ് എബ്രഹാം കോണാട്ട് .ഇന്ത്യന്‍ എക്‌സ്പ്രസ് ചെങ്ങന്നൂരില്‍ ആര്‍.ബാലശങ്കറിനെ പിന്തുണയ്ക്കണമെന്ന് വിശ്വാസികളോട് ഓര്‍ത്തഡോക്‌സ് പള്ളി വക്താവ് ആവശ്യപ്പെട്ടുവെന്ന്  റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഓര്‍ത്തഡോക്സ് പള്ളിയുടെ പേരിലുള്ള സര്‍ക്കുലറുകളും സമൂഹമ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഫാ. കോണാട്ടിന്‍റെ പേരിലുള്ള സര്‍ക്കുലറാണ് പ്രചരിച്ചത്.

എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നും ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കുലര്‍ ഇറക്കിയിട്ടില്ലെന്നും   ഫാ.ജോണ്‍സ് എബ്രഹാം കോണാട്ട് പറഞ്ഞു.

” ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന് ഓര്‍ത്തഡോക്സ് സഭ പറഞ്ഞുവെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോ‍ര്‍ട്ടുകള്‍ വ്യാജമാണ്.  അദ്ദേഹം പള്ളിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. അതുകൊണ്ട് അത്തരമൊരു ആലോചന ഉണ്ടായി എന്നത് ശരിയാണ്. പക്ഷേ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന് സഭ ആവശ്യപ്പെട്ടിട്ടില്ല,” ഫാ. കോണാട്ട് ഡൂള്‍ന്യൂസിനോട് പറഞ്ഞു . ഓര്‍ത്തഡോക്സ് സഭയുടെ നെയിം ഹെഡുള്ള സര്‍ക്കുലര്‍ ഡിജിറ്റലി മാനിപുലേറ്റ് ചെയ്ത് വ്യാജ പ്രചരണം നടത്തിയതാണെന്നും ഫാ.കോണാട്ട് പറഞ്ഞു.

ബി.ജെ.പി ദേശീയ ട്രെയിനിങ്ങ് പോഗ്രാമിന്റെ കോ കണ്‍വീനര്‍ കൂടിയായ ബാലശങ്കറിന്റെ ഇടപെടല്‍ ആയിരം വര്‍ഷം പഴക്കമുള്ള ആലപ്പുഴ ചെപ്പാടിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പളളിയെ സംരക്ഷിച്ചുവെന്നും അതുകൊണ്ട് തന്നെ ബി.ജെ.പിയുടെ ബാലശങ്കര്‍ വിജയിച്ചില്ലെങ്കില്‍ അത് നന്ദികേടാകുമെന്ന് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വക്താവ് ഫാ. ജോണ്‍സ് എബ്രഹാം കോണാട്ട് പറഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

” ബാലശങ്കര്‍ വിജയിച്ചില്ലെങ്കില്‍ അത് നന്ദികേടാകും. ചെപ്പാട് പള്ളിയുടെ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടിരുന്നു. അതിന്റെ ഫലമായി ആര്‍ക്കിയോളജി വിഭാഗത്തിന്റെ കീഴില്‍ ചെപ്പാട് പള്ളിയുടെ വിഷയം എത്തുകയായിരുന്നു. അതുകൊണ്ടാണ് പള്ളി പൊളിക്കുന്ന തീരുമാനം മരവിപ്പിക്കാന്‍ സാധിച്ചത്. വിഷയത്തില്‍ ബാലശങ്കറിന്റെ സധൈര്യമായ ഇടപെടലാണ് പള്ളിയെ രക്ഷിച്ചത്,” എന്ന്  ഫാ.കോണാട്ട് പറഞ്ഞതായും സര്‍ക്കുലറില്‍ എഴുതിയിരുന്നു.

” ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നിര്‍ണായക സ്വാധീനമുള്ള ചെങ്ങന്നൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് ബാലശങ്കര്‍. എല്‍.ഡി.എഫും, യു.ഡി.എഫും പള്ളിയുടെ വിഷയത്തില്‍ ഇടപെടാതെ നിന്നപ്പോള്‍ അദ്ദേഹമാണ് നമ്മളെ രക്ഷിച്ചത്,” എന്ന് ഫാ. കോണാട്ട് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ചെങ്ങന്നൂരില്‍ ബി.ജെ.പിയുടെ ബാലശങ്കര്‍ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്ത പുറത്തുവന്നിരുന്നു. 1050.എഡിയിലാണ് ചെപ്പാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി നിര്‍മ്മിച്ചത്.

ദേശീയപാത വീതികൂട്ടുന്നതിന്റെ ഭാഗമായി നാഷണല്‍ ഹൈവേ അതോറിറ്റി തയ്യാറാക്കിയ പദ്ധതി പ്രകാരം ചെപ്പാട് പള്ളി പൊളിച്ചുമാറ്റേണ്ടതായുണ്ടായിരുന്നു. ബാലശങ്കര്‍ വിഷയത്തില്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി സംസാരിച്ച് പരിഹാരമുണ്ടാക്കി എന്നാണ് ചര്‍ച്ച് പുറത്തിറക്കിയത് എന്ന പേരില്‍ പ്രചരിക്കുന്ന സര്‍ക്കുലറില്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: MALANKARA Orthodox Syrian Church in Kerala  backs BJP

We use cookies to give you the best possible experience. Learn more