തിരുവനന്തപുരം: യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം സംഘര്‍ഷങ്ങളില്ലാതെ പരിഹരിക്കാന്‍ ധാരണ. തുടര്‍ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ഇരു സഭകളും തമ്മില്‍ ധാരണയായത്.
സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നാണ് യാക്കോബായ സഭ നേതൃത്വം വ്യക്തമാക്കിയത്. കോടതി വിധിയുടെ ചട്ടക്കൂടില്‍ നിന്ന് മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാവുകയുള്ളു എന്നും പള്ളി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏത് ചര്‍ച്ചയ്ക്കും തയ്യാറാണെന്നും ഓര്‍ത്തഡോക്‌സ് സഭയും വ്യക്തമാക്കിയിട്ടുണ്ട്.
നാല്‍പ്പത്തഞ്ച് വര്‍ഷത്തിന് ശേഷമാണ് ഒരു മുഖ്യമന്ത്രി വിളിച്ച യോഗത്തിന് ഇരു സഭാ നേതൃത്വങ്ങളും തുടര്‍ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്നറിയിച്ച് രംഗത്തെത്തുന്നത്. തര്‍ക്കങ്ങള്‍ സമാധാനത്തോടെ പരിഹരിക്കണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്.
വിശ്വാസികളെ പള്ളികളില്‍ നിന്നും വിലക്കുന്നില്ലെന്നും മലങ്കര സഭയുടെ ഭരണഘടന അനുസരിക്കുന്ന ആര്‍ക്കും പള്ളികളില്‍ എത്താമെന്നും ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളെ പോസിറ്റീവായി കാണുന്നുവെന്ന് യാക്കോബായ സഭയും പറഞ്ഞു. ഇരുവരുടെയും നിലപാടില്‍ നിന്ന് പിന്നോട്ട് പോയില്ലെങ്കിലും ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാനുള്ള സന്നദ്ധത ഇരു വിഭാഗങ്ങളും അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക