മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും; ഭാരതപ്പുഴയിലും കല്‍പ്പാത്തിപ്പുഴയിലും ജലനിരപ്പ് ഉയരുമെന്ന് റിപ്പോര്‍ട്ടുകള്‍
Kerala News
മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും; ഭാരതപ്പുഴയിലും കല്‍പ്പാത്തിപ്പുഴയിലും ജലനിരപ്പ് ഉയരുമെന്ന് റിപ്പോര്‍ട്ടുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd August 2018, 8:20 am

 

പാലക്കാട്: വൃഷ്ടിപ്രദേശത്ത് മഴ വര്‍ധിച്ചതിനെത്തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഒമ്പത് സെന്റീമീറ്റര്‍ കൂടിയാണ് ഷട്ടറുകള്‍ ഉയര്‍ത്തുക.

ഷട്ടറുകള്‍ ഉയര്‍ത്തുന്നതോടെ ഭാരതപ്പുഴയിലും കല്പാത്തിപ്പുഴയിലും ജലനിരപ്പ് ഉയരുമെന്നാണ് സൂചന. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


ALSO READ: യെമനില്‍ സൗദി വ്യോമാക്രമണം; 20 പേര്‍ കൊല്ലപ്പെട്ടു; അമ്പതോളം പേര്‍ക്ക് പരിക്കേറ്റു


കാലവര്‍ഷം കനത്തതിനെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ കഴിഞ്ഞ ദിവസമാണ് മലമ്പുഴയില്‍ ഷട്ടറുകള്‍ ഉയര്‍ത്തിയത്.

ഇന്നും നാലു ഷട്ടറുകളും ഉയര്‍ത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഭാരതപ്പുഴയുടേയും കല്പാത്തിപ്പുഴയുടേയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

updating…..