| Wednesday, 1st August 2018, 11:55 am

മലമ്പുഴ അണക്കെട്ട് തുറന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് മലമ്പുഴ അണക്കെട്ട് തുറന്നു. നാല് വര്‍ഷത്തിനുശേഷം ആദ്യമായാണ് അണക്കെട്ട് തുറക്കുന്നത്.

രണ്ട് ഷട്ടറുകളാണ് തുറന്നത്. ഇനി രണ്ട് ഷട്ടര്‍ കൂടി തുറക്കാനുണ്ട്. അല്‍പ്പസമയത്തിനകം ഇതും തുറക്കും

നിലവില്‍ 114.36 മീറ്ററാണ് ജലനിരപ്പ്. ഇന്ന് പകല്‍ 11നും 12നും ഇടയില്‍ മലമ്പുഴ അണക്കെട്ട് തുറക്കുമെന്ന് നേരത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരുന്നു.

ALSO READ: ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരുമെന്ന് മന്ത്രിസഭായോഗം

ജലപ്രവാഹം വര്‍ധിച്ചതോടെ അതിരപ്പിള്ളി വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം പത്തനംതിട്ടയിലെ കക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇവിടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കക്കി ഡാമിന് പുറമേ ഇടമലയാര്‍ ഡാമിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തേ ഇടമലയാറില്‍ പ്രാഥമിക മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ട് നല്‍കിയിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more