പാലക്കാട്: മലമ്പുഴ ഡാം നാളെ തുറക്കും. രാവിലെ 11 മണിയോടെയാണ് തുറക്കുക. ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് വര്‍ധിക്കുന്നതിനാലാണ് തീരുമാനം.
ഷട്ടറുകള്‍ മൂന്ന് മുതല്‍ അഞ്ച് സെന്റീമീറ്റര്‍വരെയാണ് ഉയര്‍ത്തുക. ജലക്രമീകരണത്തിന്റെ ഭാഗമായാണ് ചെറിയതോതില്‍ ജലം തുറന്നുവിടുന്നത്.
113.45 മീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ഡാമിലുള്ളത്. ഡാമിന്റെ പരമാവധി സംഭരണശേഷി 115 മീറ്ററാണെങ്കിലും ഒന്നര സെന്റീമീറ്റര്‍ താഴെവരെ മാത്രമേ സംഭരിക്കാവൂവെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഷട്ടറുകള്‍ തുറക്കുന്നത്.
മുകൈ പുഴ, കല്‍പാത്തിപ്പുഴ, ഭാരതപുഴ എന്നീ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.